മൂന്നു മാസമായി രാജ്യത്ത് സാമ്പത്തിക മാന്ദ്യമെന്ന് പ്രധാനമന്ത്രി; മോഡിയെ സാമ്പത്തിക കാര്യങ്ങള്‍ ഉപദേശിക്കാന്‍ അഞ്ചംഗ സമിതി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ മൂന്ന് മാസമായി സാമ്പത്തിക മാന്ദ്യമുണ്ടെന്ന് സമ്മതിച്ച് പ്രധാനമന്ത്രി നരേന്ദ്രമോഡി. കഴിഞ്ഞ മൂന്നു വര്‍ഷമായി സാമ്പത്തിക സ്ഥിതി സുസ്ഥിരമായിരുന്നെങ്കിലും കഴിഞ്ഞ മൂന്നുമാസമായി അങ്ങനെയല്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ വാക്കുകള്‍. ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിലായിരുന്നു പ്രതികരണം. പ്രധാനമന്ത്രിയെ സാമ്പത്തിക കാര്യങ്ങള്‍ ഉപദേശിക്കാന്‍ അഞ്ചംഗ സമിതി രൂപീകരിച്ചു. നിതി ആയോഗ് അംഗം ബിബേക് ദെബ്‌റോയി ആണ് സമിതി അധ്യക്ഷന്‍. സുര്‍ജിത് ഭല്ല, റതിന്‍ റോയ്, അഷിമ ഗോയല്‍, രത്തന്‍ വത്തല്‍ എന്നിവരാണ് സമിതിയിലെ അംഗങ്ങള്‍.
രാജ്യമാണ് ആദ്യത്തെ പരിഗണനയെന്നും പാര്‍ട്ടി രണ്ടാമതെ വരുന്നുള്ളു. ജനപ്രതിനിധികള്‍ ജനങ്ങളുമായി ഇടപെട്ടെ മതിയാവൂ. ജനങ്ങളുടെ പങ്കാളിത്തം വിവിധ ക്ഷേമ പദ്ധതികളില്‍ ഉറപ്പ് വരുത്തിയെങ്കില്‍ മാത്രമേ അത് വിജയിക്കുകയുള്ളു. അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഞാന്‍ നടത്തുന്നത്. അഴിമതി ഇല്ലാത്താവുന്നത് വരെ പോരാട്ട ംതുടരുക തന്നെ ചെയ്യുമെന്നും മോഡി പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.