ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി കോടതി വീണ്ടും തളളി; ഹൈക്കോടതിയില്‍ മൂന്നാമതും ജാമ്യത്തിന് ശ്രമിക്കും

നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടാമതും തളളി. ജയിലിനുളളില്‍ ആയിട്ട് അറുപത് ദിവസങ്ങളായെന്നും സ്വാഭാവിക ജാമ്യം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ ഹൈക്കോടതിയില്‍ ദിലീപ് രണ്ടുതവണ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഭീഷണിപ്പെടുത്തി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കാവ്യ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് കാവ്യയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്.നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി രണ്ടാമതും തളളി. ജയിലിനുളളില്‍ ആയിട്ട് അറുപത് ദിവസങ്ങളായെന്നും സ്വാഭാവിക ജാമ്യം ലഭിക്കണമെന്നും ആവശ്യപ്പെട്ടാണ് ദിലീപ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിന് പിന്നാലെ അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കിയത്. നേരത്തെ ഹൈക്കോടതിയില്‍ ദിലീപ് രണ്ടുതവണ ജാമ്യാപേക്ഷ നല്‍കിയിരുന്നു.
കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ഹൈക്കോടതി ഇന്ന് പരിഗണിക്കുകയാണ്. ഭീഷണിപ്പെടുത്തി കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്നാണ് കാവ്യ ജാമ്യഹര്‍ജിയില്‍ ആരോപിക്കുന്നത്. ജസ്റ്റിസ് ഉബൈദിന്റെ ബെഞ്ചാണ് കാവ്യയുടെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്.

© 2022 Live Kerala News. All Rights Reserved.