നടി അക്രമിക്കപ്പെട്ട കേസ്: കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യം തേടും

നടി അക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കും. അറസ്റ്റു ചെയ്യാന്‍ സാധ്യതയുള്ളതിനാലാണ് കാവ്യ ഹൈക്കോടതിയില്‍ എത്തിയിത്. അഡ്വ. രാമന്‍പിള്ള വഴിയാണ് ജാമ്യാപേക്ഷ നല്‍കുന്നത്.
കേസുമായി ബന്ധപ്പെട്ട് പോലീസ് നിര്‍ണായക അറസ്റ്റുകള്‍ക്കൊരുങ്ങുന്നുണ്ടെന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് കാവ്യാ മാധവന്‍ ഹൈക്കോടതിയെ സമീപിച്ചത്.
കാവ്യയുടെ കാക്കനാടുള്ള ലക്ഷ്യ എന്ന സ്ഥാപനവുമായി ബന്ധപ്പെട്ട് കേസ് അന്വേഷണം നടന്നിരുന്നു. കേസിലെ മുഖ്യ പ്രതി പള്‍സര്‍ സുനി ലക്ഷ്യയില്‍ എത്തിയിരുന്നതുമായി ബന്ധപ്പെട്ടതാണ് അന്വേഷണം നടന്നിരുന്നത്.
അതേസമയം, കാവ്യമാധവനുമായി പരിചയമുണ്ട്. തന്നെ അറിയില്ലെന്ന് കാവ്യ മാധവന്‍ പറയുന്നത് ശരിയല്ല. കാവ്യയ്ക്ക് താനുമായി നല്ല പരിചയമുണ്ടെന്നും പലപ്പോഴും പണം തന്നിട്ടുണ്ടെന്നും കുന്ദംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കവെയാണ് പള്‍സര്‍ സുനി വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ ക്വട്ടേഷന് പിന്നില്‍ സ്ത്രീയാണെന്നും വിഐപിയായ മാഡത്തെ വെളിപ്പെടുത്തുമെന്നും സിനിമാ മേഖലയില്‍ നിന്നുളള ആളാണെന്നും നിരവധി തവണ സുനി പറഞ്ഞിരുന്നു.

© 2022 Live Kerala News. All Rights Reserved.