ദാവൂദ് ഇബ്രാഹിമിന്റ സ്വത്തുക്കള്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടി; മരവിപ്പിച്ചത് 670 കോടിയുടെ മുതല്‍

മുംബൈ അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്റെ സ്വത്ത് ബ്രിട്ടീഷ് സര്‍ക്കാര്‍ കണ്ടുകെട്ടി. 670 കോടിയുടെ സ്വത്ത് മരവിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍. കറാച്ചി, പാകിസ്താന്‍ എന്നിവിടങ്ങളില്‍ ശൃംഖലയുണ്ടെന്ന് അവകാശപ്പെടുന്ന ദാവൂദിന്റെ സംഘടനയ്ക്ക് ബ്രിട്ടനിലും വേരുകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു.
വാര്‍വിക്ക്‌ഷൈറിലെ ഹോട്ടല്‍, മിഡ്‌ലാന്‍ഡിലെ വസതികള്‍ എന്നിവയടക്കമുള്ളതാണ് കണ്ടുകെട്ടിയത്. ബ്രിട്ടന്‍ കഴിഞ്ഞ ദിവസം പുറത്ത് വിട്ട പുതുക്കിയ 21 സാമ്പത്തിക അംഗ ഉപരോധ പട്ടികയിലെ ഏക ഇന്ത്യന്‍ സാന്നിധ്യമായിരുന്നു ദാവൂദ് ഇബ്രാഹിം.
പ്രധാനമന്ത്രി നരേന്ദ്ര മോഡി യുകെ ബ്രിട്ടന്‍ സന്ദര്‍ശിച്ച് രണ്ട് വര്‍ഷമാകുമ്പോഴാണ് ദാവൂദ് ഇബ്രാഹിമിന്റെ ബ്രിട്ടനിലെ സാമ്പത്തിക ഇടപാടുകളുള്‍പ്പെടെ ബ്രിട്ടീഷ് സര്‍ക്കാര്‍ മരവിപ്പിച്ചത്. ദാവൂദ് ഇ്ബ്രാഹിമിനെതിരെ കടുത്ത നടപടിയെടുക്കണമെന്ന് സന്ദര്‍ശനത്തില്‍ മോഡി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഫോബ്‌സ് മാഗസിന്റെ ലോകത്തെ ഏറ്റവും സമ്പന്നനായ വ്യക്തികളുടെ പട്ടികയില്‍ തുടര്‍ച്ചയായി ഇടം പിടിക്കുന്ന ആളാണ് ദാവൂദ് ഇബ്രാഹിം. 1993ലെ മുംബെ സ്‌ഫോടന കേസില്‍ കുറ്റാരോപിതനാണ്.

© 2024 Live Kerala News. All Rights Reserved.