അക്രമിക്കപ്പെട്ട നടിയുടെ പേര് വെളിപ്പെടുത്തി; കെ.സി ജോസഫിനെതിരെ കേസെടുത്തു

കൊച്ചിയില്‍ ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയതിന് മുന്‍ കോണ്‍ഗ്രസ് മന്ത്രി കെസി ജോസഫിനെതിരെ കേസെടുത്തു. 228A വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
ഫെയ്സ്ബുക്കിലൂടെയാണ് കെസി ജോസഫ് നടിയുടെ പേര് വെളിപ്പെടുത്തിയത്. കണ്ണൂര്‍ സ്വദേശി അഭിജിത് കൃഷ്ണ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്.നേരത്തെ പിസി ജോര്‍ജിനെതിരെയും നടന്‍ അജു വര്‍ഗീസിനെതിരെയും പേര് വെളിപ്പെടുത്തിയതിന് കേസെടുത്തിരുന്നു. അജു വര്‍ഗീസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം വിട്ടയക്കുകയായിരുന്നു.

© 2022 Live Kerala News. All Rights Reserved.