മന്ത്രിസ്ഥാനത്തില്‍ അഭിനന്ദിക്കാന്‍ ഒന്നുമില്ല; പിണറായിയെ തളളി വിഎസ്; കണ്ണന്താനത്തിന്റേത് രാഷ്ട്രീയ ജീര്‍ണത

അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ മന്ത്രിസ്ഥാത്തില്‍ അഭിനന്ദിക്കേണ്ടതായി ഒന്നുമില്ലെന്ന് വിഎസ് അച്ചുതാനന്ദന്‍. കേന്ദ്രമന്ത്രിയായ കണ്ണന്താനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നടപടി വിഎസ് തളളി. ഇടതുപക്ഷ സഹയാത്രികന് സംഭവിക്കാവുന്ന ഏറ്റവും വലിയ ജീര്‍ണതയാണ് കണ്ണന്താനത്തിന് സംഭവിച്ചത്. ഫാസിസ്റ്റ് കൂടാരത്തിലെ സൗകര്യങ്ങള്‍ തേടിയാണ് കണ്ണന്താനം പോയത്. ഇടത് സഹയാത്രികന്‍ ഫാസിസത്തിന്റെ ചട്ടുകമാകാന്‍ പാടില്ലായിരുന്നു. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടതുപക്ഷം കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. കണ്ണന്താനം അതാണ് തെളിയിക്കുന്നതെന്നും വിഎസ് പറഞ്ഞു.
കേന്ദ്രമന്ത്രിയായ അല്‍ഫോന്‍സ് കണ്ണന്താനത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. പിന്നീട് കേരള ഹൗസില്‍ പിണറായി കണ്ണന്താനത്തിന് വിരുന്നൊരുക്കുകയും ചെയ്തിരുന്നു.