കാര്‍ ഒാവര്‍ടെയ്ക്ക് ചെയ്ത വിദ്യാര്‍ത്ഥിയെ വെടിവെച്ച് കൊന്ന റോക്കി യാദവിന് ജീവപര്യന്തം; കേസ് ഒതുക്കാനുള്ള ഗൂഢാലോചനയില്‍ അച്ഛന് 5 വര്‍ഷം തടവ്

പാറ്റ്ന: കാര്‍ ഓവര്‍ടേക്ക് ചെയ്തതില്‍ പ്രകോപിതനായ 17കാരനെ വെടിവെച്ചു കൊന്ന കേസില്‍ റോക്കി യാദവിന് ജീവപര്യന്തം തടവ്. സംഭവ സമയത്ത് റോക്കി യാദവിനൊപ്പമുണ്ടായിരുന്ന ബന്ധു ടെനിയ്ക്കും ബോഡി ഗാര്‍ഡ് രാകേഷ് കുമാര്‍ റഞ്ജനും കോടതി ജീവപര്യന്തം തടവ് വിധിച്ചു. കേസ് ഒതുക്കി തീര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ റോക്കി യാദവിന്റെ അച്ഛനും പ്രമുഖ ബിസിനസുകാരനുമായ ബിന്ദി യാദവ് 5 വര്‍ഷം തടവ് അനുഭവിക്കണം. മുന്‍ ജെഡിയു നേതാവാണ് റോക്കി യാദവിന്‍റ അമ്മ.
ആഗ്‌സതില്‍ കേസില്‍ കോടതി റോക്കി യാദവ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയിരുന്നു. ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോടൊപ്പം പ്രവൃത്തിച്ചിരുന്നയാളായിരുന്നു റോക്കി യാദവിന്റെ അമ്മ. സംഭവത്തിനു ശേഷം ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കുകയായിരുന്നു. പന്ത്രണ്ടാം ക്ലാസ് വിജയിച്ചതിന്റെ പാര്‍ട്ടി കഴിഞ്ഞ് നാല് സുഹൃത്തുക്കളോടൊപ്പം മടങ്ങുന്നതിനിടയിലാണ് 19 കാരനായ ആദിത്യ സച്ച്ദേവ കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട വിദ്യാര്‍ത്ഥിയോടൊപ്പം ഉണ്ടായിരുന്ന രണ്ട് സുഹൃത്തുക്കള്‍ സാക്ഷി മൊഴി മാറ്റി പറഞ്ഞത് കേസിനു വെല്ലുവിളിയായിരുന്നു. എന്നാല്‍ സംഭവ സ്ഥലത്ത് നിന്ന് പൊലീസ് റോക്കി യാദവിന്‍റെ തോക്ക് കണ്ടെത്തിയത് നിര്‍ണായക തെളിവായി.

അന്വേഷണ പലഘട്ടത്തിലും കുറ്റവാളിയുടെ അമ്മയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസന്വേഷണം അട്ടിമറിയ്ക്കാന്‍ ശ്രമം നടക്കുന്നു എന്ന് ആരോപണം ഉയര്‍ന്നിരുന്നു