ബാറുകളുടെ ദൂരപരിധി കുറച്ചു; ഇളവ് ഫോര്‍ സ്റ്റാര്‍ മുതലുള്ള ബാറുകള്‍ക്ക്

തിരുവനന്തപുരം: ബാറുകള്‍ സ്‌കൂളുകളും ആരാധനാലയങ്ങളും തമ്മില്‍ പാലിക്കേണ്ട ദൂരപരിധി വെട്ടിക്കുറച്ച് സര്‍ക്കാര്‍ ഉത്തരവ്. 200 മീറ്ററായിരുന്നു ദൂരപരിധി 50 മീറ്ററാക്കിയാണ് ചുരുക്കിയിരിക്കുന്നത്.
2011ലാണ് ആരാധനാലയങ്ങളുടെ ദുരപരിധി 200 മീറ്ററായി നിശ്ചയിച്ചത്. ഫോര്‍ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്കാണ് ദൂരപരിധിയില്‍ ഇളവ്.ത്രീസ്റ്റാര്‍ ബാറുകളും ആരാധനാലയങ്ങളും തമ്മിലുള്ള ദൂരപരിധി 200 മീറ്ററായി തുടരും.

© 2024 Live Kerala News. All Rights Reserved.