‘ഒരിക്കല്‍ അകപ്പെട്ടാല്‍ തിരിച്ചുവരവില്ല’; ബ്ലൂവെയിലിനെ കുറിച്ച് അപകട സൂചന നല്‍കി തമിഴ്നാട്ടില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തു

തമിഴ്നാട്ടില്‍ ബ്ലൂവെയില്‍ കളിച്ച് 19 കാരന്‍ ആത്മഹത്യ ചെയ്തു. രണ്ടാം വര്‍ഷ ബികോം വിദ്യാര്‍ത്ഥിയായ വിഗ്നേഷാണ് വ്യാഴാഴ്ച്ച് ഗെയിമിനടിമപ്പെട്ട് ആത്മഹത്യ ചെയ്തത്. ഗെയിമില്‍ അകപ്പെട്ടാല്‍ പിന്നെ ഒരു തിരിച്ചുവരവില്ല എന്ന മുന്നറിയിപ്പ് എഴുതി വച്ചാണ് വിഗ്നേഷിന്‍റെ ആത്മഹത്യ. ഇത് കേവലം ഗെയിമല്ല അപകടമാണെന്നും വിഗ്നേഷ് ആത്മഹത്യക്കുറിപ്പില്‍ പറയുന്നു.
വിഗ്നേഷിന്റെ കൈയില്‍ ബ്ലൂവെയിലിന്റെ ചിത്രം വരച്ചിരുന്നു എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ആത്മഹത്യയെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ച് വരികയാണ്. . പതിവിലും കൂടുതല്‍ സമയം വിഗ്നേഷ് ഫോണില്‍ ചിലവഴിക്കുന്നതായി വിഗ്നേഷിന്റെ സുഹൃത്തുക്കളും മൊഴി നല്‍കി. എന്നാല്‍ വിദ്യാര്‍ത്ഥി ബ്ലൂവെയില്‍ കളിക്കുന്നതുമായി ബന്ധപ്പെട്ട സൂചനകള്‍ സുഹൃത്തുക്കള്‍ക്കാര്‍ക്കും ലഭിച്ചിരുന്നില്ല.
ബ്ലൂവെയില്‍ കളിച്ച് തമിഴ് നാട്ടില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ ആത്മഹത്യയാണിത്. നേരത്തെ ബ്ലൂവെയില്‍ കളിച്ച് മുംബൈ, ഉത്തര്‍പ്രദേശ്, കേരളം എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ ആത്മഹത്യെ ചെയ്തിരുന്നു.

ബ്ലൂവെയില്‍ കളിച്ച് ഇതിനോടകം നൂറോളം പേരാണ് ലോകത്താകമാനം ആത്മഹത്യ ചെയ്തത്. ഗെയിമിന്റെ അപകട സ്വഭാവം കണക്കിലെടുത്ത് പല സംസ്ഥാനങ്ങളിലും ബ്ലൂവെയിലിന് നിരോധനമേര്‍പ്പെടുത്തിയിട്ടുണ്ട്. കൗമാരക്കാരെയും യുവാക്കളെയുമാണ് ഗെയിം പ്രധാനമായും ലക്ഷ്യമിടുന്നത്.

© 2024 Live Kerala News. All Rights Reserved.