അല്‍ഖ്വെയ്ദ നേതാവ് മുഹസിന്‍ അല്‍ ഫാദ്‌ലി വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടു

 

ദമാസ്‌കസ്: അല്‍ഖെയ്ദയുടെ അനുബന്ധ സംഘടനയായ ഖൊറസാന്‍ ഗ്രൂപ്പ് നേതാവ് മുഹസിന്‍ അല്‍ ഫാദില്‍ അമേരിക്കന്‍ സേന നടത്തിയ വ്യാമാക്രമണത്തില്‍ കൊല്ലപ്പെട്ടു. സിറിയക്ക് സമീപം സര്‍മദയില്‍ വച്ചാണ് ഇയാള്‍ കൊല്ലപ്പെട്ടത്.

അമേരിക്കയിലെ വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നേരത്തെ അറിയാമായിരുന്ന ചുരുക്കം അല്‍ ഖ്വെയ്ജ നേതാക്കളില്‍ ഒരാളായിരുന്നു ഫാദില്‍.

അലെപ്പോയില്‍ നേരത്തേ നടന്ന ആക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

പാകിസ്താനിലും അഫ്ഗാനിസ്താനിലും അല്‍ഖെയ്ദയിലേക്ക് ആളേക്കൂട്ടുന്നതില്‍ ഖൊറസന്‍ ഗ്രൂപ്പ് സജീവ പങ്കാളിയാണെന്നാണ് റിപ്പോര്‍ട്ട്. ഫാദിലിനെ പിടികൂടാന്‍ യു.എസ് ഏറെ നാളായി പദ്ധതികള്‍ ആസൂത്രണം ചെയ്തുവരികയായിരുന്നു.

© 2024 Live Kerala News. All Rights Reserved.