മധ്യപ്രദേശില്‍ സ്കൂളില്‍ ബോംബ്; 400 കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ പൊലീസ് കോണ്‍സ്റ്റബിള്‍ ബോംബുമായി ഒാടിയത് ഒരു കിലോമീറ്റര്‍

400 സ്കൂള്‍ കുട്ടികളെ ബോംബ് സ്‌ഫോടനത്തില്‍ നിന്ന് രക്ഷിക്കാന്‍ പൊലീസ് കോണ്‍സ്റ്റ്ബിള്‍ ബോംബുമായി ഓടിയത് ഒരു കിലോമീറ്റര്‍. സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന അജ്ഞാത സന്ദേശത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹെഡ് കോണ്‍സ്റ്റബിള്‍ അഭിഷേക് പട്ടേലും സംഘവും ബോംബ് കണ്ടെത്തിയത്. മധ്യപ്രദേശിലെ ചിത്തോറയില്‍ വെള്ളിയാഴ്ച്ച വെെകിട്ടാണ് സംഭവം.
ബോംബ് സ്‌ഫോടനം ഒഴിവാക്കി കൂട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ കോണ്‍സ്റ്റബിള്‍ ബോംബുമെടുത്ത് ഓടുകയായിരുന്നു. സ്‌കൂളില്‍ ബോംബുവച്ചു എന്ന വാര്‍ത്തയറിഞ്ഞ് വന്ന മാധ്യമ പ്രവര്‍ത്തകരാണ് ബോംബുമായി ഓടുന്ന പൊലീസിന്റെ ചിത്രം പുറത്തുവിട്ടത്.
കുട്ടികളെ രക്ഷപ്പെടുത്തുക, സുരക്ഷിതരാക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു തനിക്കെന്ന് കോണ്‍സ്റ്റബിള്‍ പറഞ്ഞു. ബോംബ് പൊട്ടിയാല്‍ അരകീലോമീറ്റര്‍ വരെ ആഘാതമുണ്ടായേക്കാം എന്ന കണക്കുകൂട്ടലിലാണ് ബോംബുമായി ഓടിയതെന്നും അദ്ദേഹം പറഞ്ഞു.

ബോംബ് സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. അജ്ഞാത സന്ദേശം കൈമാറിയ ആളെക്കുറിച്ച് പൊലീസിന് ഇതുവരെ സൂചനകള്‍ ലഭിച്ചിട്ടില്ല.

© 2024 Live Kerala News. All Rights Reserved.