സര്‍ക്കാരിനെയും കോടതിയെയും വെല്ലുവിളിച്ച് ഏഴ് മെഡിക്കല്‍ മാനേജുമെന്റുകള്‍; പ്രവേശന നടപടിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നു; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

തിരുവനന്തപുരത്ത് ഇന്ന് ആരംഭിച്ച സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തില്‍ നിന്നും മെഡിക്കല്‍ കോളെജുകള്‍ വിട്ടുനില്‍ക്കുന്നു. സുപ്രീംകോടതി വിധി വരുംവരെ പ്രവേശനം തടസപ്പെടുത്താനുളള നീക്കവുമായി ഏഴുമെഡിക്കല്‍ കോളെജുകളാണ് ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. ഇതോടെ പ്രവേശനം നേടിയ വിദ്യാര്‍ത്ഥികള്‍ ആശങ്കയിലാണ്.
കോളെജ് പ്രതിനിധികള്‍ ഉടന്‍ എത്തിച്ചേരുമെന്നാണ് മാനെജ്‌മെന്റുകള്‍ അറിയിക്കുന്നതും. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇന്നലെയാണ് അലോട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയായത്. ഇന്നും നാളെയുമായിട്ടാണ് പ്രവേശന നടപടികള്‍.

സ്വാശ്രയ മെഡിക്കല്‍ ഫീസിന്റെ കാര്യത്തില്‍ ഹൈക്കോടതി പുറത്തിറക്കിയ ഉത്തരവിനെ ചോദ്യം ചെയ്ത് മാനെജ്‌മെന്റുകള്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കുകയാണ്. ഫീസ് നിര്‍ണയവുമായി ബന്ധപ്പെട്ട വിധി തങ്ങള്‍ക്ക് അനുകൂലമാകുമെന്ന് കണക്ക് കൂട്ടിയാണ് കോളെജ് പ്രതിനിധികള്‍ പ്രവേശന ചടങ്ങില്‍ നിന്നും വിട്ടുനില്‍ക്കുന്നത്. അലോട്ട്‌മെന്റിന് ശേഷം ഒഴിവുവരുന്ന സീറ്റുകളിലേക്ക് 30,31 തിയതികളിലാണ് സ്‌പോട്ട് അഡ്മിഷന്‍ നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.