മുത്തലാഖില്‍ വിധി പറഞ്ഞത് മലയാളി അടക്കം അഞ്ചു ജസ്റ്റിസുമാര്‍; ചരിത്ര വിധിയിലേക്ക് നയിച്ചത് സൈറാ ബാനുവും ഇസ്രത് ജഹാനും അടക്കമുളളവരുടെ പരാതി

മുത്തലാഖിന്റെ ഭരണ ഘടനാ സാധുത സംബന്ധിച്ച ചരിത്ര വിധി സുപ്രീം കോടതി പറയുമ്പോള്‍ രാജ്യമെങ്ങും ചര്‍ച്ചചെയ്യപ്പെടുന്ന തരത്തില്‍ പരമോന്നത കോടതിക്കു മുന്നില്‍ മുത്തലാഖ് വിഷയം എത്തിച്ചത് കുറച്ച് സ്ത്രീകളാണ്. മുത്തലാഖ് വഴി അവകാശങ്ങള്‍ ഹനിക്കപ്പെട്ട് നീതിക്കുവേണ്ടി കാത്തിരിക്കുന്ന ഇവരുടെ ഹര്‍ജിയിന്‍മേലാണ് സു്പ്രീം കോടതിയുടെ ഭരണഘടാന ബെഞ്ച് വിധി പറഞ്ഞത്.
അഞ്ച് സമുദായങ്ങളില്‍ നിന്നുളള ജഡ്ജിമാര്‍ ചേര്‍ന്ന ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് കേസില്‍ വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് ജെഎസ് ഖെഹാര്‍ സിഖ് സമുദായത്തില്‍ നിന്നുളളയാളാണ്. ക്രിസ്ത്ര്യന്‍ സമുദായത്തില്‍ നിന്നുളള കുര്യന്‍ ജോസഫ്, പാഴ്‌സി സമുദായത്തില്‍ നിന്നുളള ആര്‍എഫ് നരിമാന്‍, ഹിന്ദു സമുദായത്തില്‍ നിന്നുളള യുയു ലളിത്, മുസ്ലിം സമുദായത്തില്‍ നിന്നുളള അബ്ദുള്‍ നസീര്‍ എന്നിവരടങ്ങിയ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറഞ്ഞത്. മുത്തലാഖ് പാപമാണെന്നായിരുന്നു അമിക്കസ് ക്യൂറി സല്‍മാന്‍ ഖുര്‍ഷിദ് വാദിച്ചത്.
മുസ്ലീം സ്ത്രീകളുടെ മൗലികാവകാശങ്ങളും ലിംഗ സമത്വവും അന്തസും ലംഘിക്കുന്നതാണോ മുത്തലാഖ് എന്ന വിഷത്തില്‍ രാജ്യമൊട്ടുക്കും നിരവധി ചര്‍ച്ചകള്‍ നടന്നു. കേന്ദ്രസര്‍ക്കാരിന്റെ നിലപാട് മുത്തലാഖിന് എതിരായിട്ടും മുസ്ലീം വ്യക്തി നിയമബോര്‍ഡും ജമാ അത്ത ഇസ്ലാമി ഹിന്ദും മുത്തലാഖിന് എതിരായി കക്ഷി ചേര്‍ന്നു. ഭരണഘടനാ ബെഞ്ചിലെ ഭൂരിപക്ഷ തീരുമാനപ്രകാരം ആറു മാസത്തേക്ക് മുത്തലാഖ് നിരോധിച്ചപ്പോള്‍ വിജയിക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട മുസ്ലീം സ്ത്രീകളുടെ കാത്തിരിപ്പാണ്.
15 വര്‍ഷത്തെ വിവാഹ ബന്ധം മുത്തലാഖിലൂടെ വേര്‍പ്പെടുത്തപ്പെട്ട സൈറാബാനു, കത്തുവഴി മൊഴി ചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്രപത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍, പ്രവീണ്‍, ഫോണിലൂടെ മൊഴി ചൊല്ലപ്പെട്ട് ഇസ്രത്ത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ല്‌പ്പെട്ട അതിയോ സാബ്‌റി എന്നീ സ്ത്രീകളാണ് മുത്തലാഖ് വിഷയത്തില്‍ സുപ്രീം കോടതിയെ സമീപിച്ചത്.
സൈറാ ബാനു
മുത്തലാഖില്‍ സുപ്രീം കോടതിക്ക് മുന്നില്‍ ആറു പരാതികളാണ് ഉളളത്. ഇതില്‍ ഒന്നാമത്തെതാണ് ഉത്തരാഖണ്ഡ് സ്വദേശിയായ സൈറാ ബാനുവിന്റേത്. 15 വര്‍ഷം നീണ്ട വിവാഹബന്ധം മുത്തലാഖിലൂടെ ഒറ്റയടിക്ക് വേര്‍പ്പെടുത്തിയതിനെതിരെയാണ് സൈറാ ബാനു കോടതിയിലെത്തിയത്. നിരവധി തവണ ഗര്‍ഭഛിദ്രം നടത്തിതിനെ തുടര്‍ന്ന് ആരോഗ്യം മോശമായി സ്വന്തം വീട്ടില്‍ വിശ്രമിച്ചിരുന്ന സൈറയെ ഭര്‍ത്താവ് മൊഴി ചൊല്ലുകയായിരുന്നു.
ഇസ്രത്ത് ജഹാന്‍
മുപ്പതുകാരിയായ ഇസ്രത്ത് ജഹാനെ ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലുകയും മക്കളെ കൂട്ടി കൊണ്ടു പോകുകയുമായിരുന്നു. ഇസ്രത്ത് ജഹാനുമായി ഇപ്പോള്‍ തനിക്ക് ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്നാണ് അവരുടെ അഭിഭാഷകന്‍ അറിയിച്ചത്.

ബിഎംഎംഎ
മുസ്ലീം വുമണ്‍സ് ക്വസ്റ്റ് ഫോര്‍ ഇക്വാലിറ്റി എന്ന സംഘടനും മുത്തലാഖിനെതിരെ സു്പ്രീം കോടതിയെ സമീപിച്ചിരുന്നു. സ്ത്രീയും പുരുഷനും തുല്യമാണെന്നാണ് അള്ളാ പറയുന്നത് മൂന്ന്് മാസത്തെ കാലയളവില്‍ ചൊല്ലേണ്ട തലാഖ് ഒറ്റയടിക്ക് ചൊല്ലി വിവാഹം റദ്ദാക്കുന്നതിനെതിരെയാണ് ഇവര്‍ കോടതിയിലെത്തിയത്.
ഗുല്‍ഷന്‍ പര്‍വീണ്‍, അഫ്രീന്‍ റെഹ്മാന്‍, അതിയ സാബ്രി
കത്തുവഴി മൊഴി ചൊല്ല്‌പ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്രപത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍, റാംപൂര്‍ സ്വദേശിയായ പര്‍വീണ്‍, സ്പീഡ് പോസ്ര്റ്റിലൂടെ മൊഴി ചൊല്ല്‌പ്പെട്ട സഹറന്‍ പൂര്‍ സ്വദേശിയായ അതിയോ സാബ്‌റി എന്നിവരും മുത്തലാഖിനെതിരായ വിധിക്ക് കാരണമായി.

© 2024 Live Kerala News. All Rights Reserved.