മുസഫര്‍ നഗറില്‍ ട്രെയിന്‍ പാളം തെറ്റി; അഞ്ച് മരണം, 34 പേര്‍ക്ക് പരുക്ക്

ലക്‌നൗ: പടിഞ്ഞാറന്‍ യുപിയില്‍ മുസഫര്‍നഗറിന് സമീപം ട്രെയിന്‍ പാളം തെറ്റിയതിനെത്തുടര്‍ന്ന് അഞ്ച് മരണം. 34 പേര്‍ക്ക് പരുക്കേറ്റു. കലിംഗ-ഉത്കല്‍ എക്‌സ്പ്രസാണ് അപകടത്തില്‍പെട്ടത്.
ഒഡീഷയിലെ പുരിയില്‍ നിന്നും ഉത്തരാഖണ്ഡിലെ ഹരിദ്വാറിലേക്ക് യാത്ര ചെയ്യുകയായിരുന്നു. വൈകിട്ട് 5:45ഓടെ മീററ്റില്‍ നിന്നും 40 കിലോമീറ്റര്‍ അകലെ ജഗത്പൂര്‍ കോളനിക്കടുത്തെത്തിയപ്പോള്‍ ട്രെയിനിന്റെ ആറ് കോച്ചുകള്‍ ട്രാക്കില്‍ നിന്ന് തെന്നിമാറിയെന്ന് അധികൃതര്‍ അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.