ഗോരഖ്പൂര്‍ ദുരന്തം: അന്വേഷണം അട്ടിമറിക്കപ്പെടുന്നോ?; കുട്ടികളുട മരണകാരണം ഒാക്സിജന്‍ ലഭിക്കാത്തതല്ലെന്ന് കേന്ദ്ര സര്‍ക്കാരിന്‍റെ അന്വേഷണ കമ്മിറ്റി

ഗോരഖ്പൂരിലെ ബിആര്‍ഡി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടികളുടെ മരണ കാരണം ഓക്‌സിജന്‍ ലഭിക്കാതതല്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ കമ്മിറ്റി. കേന്ദ്ര സര്‍ക്കാര്‍ നിയമിച്ച മൂന്നം കമ്മിറ്റിയാണ് ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്നല്ല കുട്ടികള്‍ മരിച്ചതെന്ന് വ്യക്തമാക്കിയത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുട്ടികളുടെ മരണത്തില്‍ ഈ വര്‍ഷം കുറവുണ്ടാകുകയാണ് ചെയ്തതെന്ന് അന്വേഷണ കമ്മിറ്റി അംഗം ഡോക്ടര്‍ ഹാരിഷ് ചെല്ലാനി ദ ഹിന്ദു പത്രത്തോട് പറഞ്ഞു.
സര്‍ക്കാര്‍ കുടിശ്ശിക അടക്കാത്തതിനെ തുടര്‍ന്ന് സ്വാകാര്യ കമ്പനി ഓക്‌സിജന്‍ വിതരണം നിര്‍ത്തിയതാണ് മരണ കാരണം എന്ന് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരും ജീവനക്കാരും തന്നെ ഒരു ഘട്ടത്തില്‍ സമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ ഏജന്‍സി മരണകാരണം ഓക്‌സിജന്‍ ലഭിക്കാത്തതല്ലെന്ന് പറഞ്ഞു രംഗത്തെത്തിയിരിക്കുന്നത്.
ശനിയാഴ്ച്ച അന്വേഷണ കമ്മിറ്റിയിലെ അംഗങ്ങള്‍ ബിആര്‍ഡി ഹോസ്പിറ്റല്‍ സന്ദര്‍ശിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് ഇടക്കാല റിപ്പോര്‍ട്ട് കമ്മിറ്റി തിങ്കളാഴ്ച്ച സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു. അന്തിമ റിപ്പോര്‍ട്ട് ഇന്ന് ആരോഗ്യമന്ത്രാലയത്തിന് കൈമാറുമെന്ന് അന്വേഷണ കമ്മിറ്റിയംഗം ഹാരിഷ് പറഞ്ഞു.

ഇതിനു പുറമേ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും മൂന്നംഗ കമ്മിറ്റിയെ ബിആര്‍ഡി ഹോസ്പിറ്റലില്‍ അയച്ചിട്ടുണ്ട്. വ്യാഴാഴ്ച്ചയ്ക്കകം ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

© 2024 Live Kerala News. All Rights Reserved.