ലോട്ടറി തൊഴിലാളികളെ പിഴിഞ്ഞ് ഇടത്, വലത് യൂണിയനുകളുടെ അനധികൃത പണപ്പിരിവ്; ഓണം ബോണസ് ലഭിക്കണമെങ്കില്‍ കൈമടക്ക് നല്‍കണം

ആലപ്പുഴയില്‍ ലോട്ടറി തൊഴിലാളികളില്‍ നിന്നും തൊഴിലാളി യൂണിയനുകള്‍ അനധികൃത പണപ്പിരിവ് നടത്തുന്നതായി ആരോപണം. ഓണം ബോണസില്‍ നിന്നാണ് ഇടത് വലത് യൂണിയനുകള്‍ പണ പിരിവ് നടത്തുന്നത്. ഇടത് അനുകൂല സംഘടന 500 രൂപയും, കോണ്‍ഗ്രസ് അനുകൂല സംഘടന വാങ്ങുന്നത് 300 രൂപയുമാണ് തൊഴിലാളികളില്‍ നിന്നും വാങ്ങുന്നത്. ഓണം ബോണസ് ലഭിക്കണമെങ്കില്‍ യൂണിയനുകള്‍ക്ക് കൈമടക്ക് നല്‍കേണ്ട് അവസ്ഥയിലാണ് ലോട്ടറി വില്‍പ്പനക്കാര്‍. ജില്ലാ ലോട്ടറി ഓഫീസുകള്‍ക്ക് മുന്നിലാണ് യൂണിയനുകളുടെ നിര്‍ബന്ധിത പണപ്പിരിവ്.
എന്നാല്‍ ലോട്ടറി തൊഴിലാളികളില്‍ നിന്നും പണം പിരിക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് സിഐടിയു നേതൃത്വം അറിയിച്ചു. പിരിച്ചവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും ആലപ്പുഴ സിഐടിയു ജില്ലാ സെക്രട്ടറി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.