സ്വാശ്രയ മെഡിക്കല്‍ ഫീസ് 11 ലക്ഷം ഈടാക്കാന്‍ സുപ്രീം കോടതിയുടെ താല്‍ക്കാലിക ഉത്തരവ്; അനുമതി ഹൈക്കോടതിയുടെ അന്തിമവിധി വരെ മാത്രം

സ്വാശ്രയ മെഡിക്കല്‍ പ്രവേശനത്തിന് 11 ലക്ഷം രൂപവരെ ഈടാക്കാന്‍ മാനേജ്‌മെന്റുകള്‍ക്ക് സുപ്രീം കോടതിയുടെ താല്‍ക്കാലിക അനുമതി. സംസ്ഥാന സര്‍ക്കാരും ആയി കരാറില്‍ ഏര്‍പ്പെടാത്ത സ്വാശ്രയ മെഡിക്കല്‍ കോളേജുകള്‍ക്ക് 85 ശതമാനം സീറ്റുകളില്‍ താത്കാലികം ആയി 11ലക്ഷം ഫീസ് വാങ്ങാം എന്നാണ് സുപ്രീം കോടതി ഉത്തരവ്.
സര്‍ക്കാര്‍ നിശ്ചയിച്ച അഞ്ച് ലക്ഷത്തില്‍ നിന്ന് സ്വാശ്രയ എംബിബിഎസ് ഫീസ് കുത്തനെ കൂട്ടിയാണ് പ്രവേശനം നടത്താന്‍ മാനേജ്‌മെന്റുകള്‍ക്ക് സുപ്രീം കോടതി അനുമതി നല്‍കിയത്. അഞ്ച് ലക്ഷം രൂപ പ്രവേശന സമയത്ത് അടക്കണം. ബാക്കി ആറ് ലക്ഷം ബാങ്ക് ഗ്യാരന്റിയായോ മുഴുവന്‍ പണമായോ നല്‍കാമെന്നും സുപ്രീം കോടതി ഉത്തരവ്.

അധികം വരുന്ന തുക പ്രത്യേക അക്കൗണ്ടില്‍ സൂക്ഷിക്കാനാണ് സുപ്രീം കോടതിയുടെ ഇടക്കാല ഉത്തരവ്. ഹൈക്കോടതിയുടെ അന്തിമ വിധി വരും വരെയാണ് താല്‍ക്കാലിക ഉത്തരവ്. ഫീസ് നിര്‍ണയവും ആയി ബന്ധപ്പെട്ട ഹൈകോടതി വിധി എതിരാണെങ്കില്‍ 6 ലക്ഷം വിദ്യാര്‍ത്ഥിക്ക് തിരികെ നല്‍കണമെന്നും ഉത്തരവില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.