അതിരപ്പിളളി പദ്ധതി: കോണ്‍ഗ്രസിലും രണ്ടഭിപ്രായം; ചെന്നിത്തലയെ തളളി ഉമ്മന്‍ചാണ്ടി; ‘അഭിപ്രായ സമന്വയമുണ്ടാക്കി മുന്നോട്ട് പോകണം’

അതിരപ്പിളളി പദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും കോണ്‍ഗ്രസിനുളളില്‍ നേതാക്കള്‍. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നിര്‍ദേശങ്ങളെ തളളി ഉമ്മന്‍ചാണ്ടി രംഗത്തെത്തി. അതിരപ്പിളളി പദ്ധതിയില്‍ സമവായ ചര്‍ച്ച വേണം. പൊതുചര്‍ച്ച നടത്തിയ അഭിപ്രായ സമന്വയമുണ്ടാക്കിയ ശേഷം പദ്ധതി നടപ്പിലാക്കിയാല്‍ മതി.
പ്രകൃതിയെ സംരക്ഷിച്ചുകൊണ്ടുളള വികസനമാണ് വേണ്ടത്. പദ്ധതിയെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നുവരുമുണ്ട്. ഭരണകക്ഷിയില്‍ തന്നെ ഭിന്നതകള്‍ നിലനില്‍ക്കുകയാണ്. ചര്‍ച്ച നടത്തി മുന്നോട്ട് പോകുകയാണ് വേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. അതിരപ്പിളളി പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍ സൂചനകള്‍ നല്‍കിയിരുന്നു. എന്നാല്‍ പദ്ധതി വേണ്ടെന്ന നിലപാടിലാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഭരണകക്ഷിയിലെ സിപിഐയും.

© 2024 Live Kerala News. All Rights Reserved.