ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണം തടസപ്പെട്ടു; ഗൊരഖ്പൂരില്‍ 48 മണിക്കൂറിനിടെ ജീവന്‍ നഷ്ടമായത് 30 കുരുന്നുകള്‍ക്ക്

ലക്‌നൗ: ആശുപത്രിയിലെ ഓക്‌സിജന്‍ വിതരണ സംവിധാനം തകരാറിലായതോടെ 48 മണിക്കൂറിനിടെ 30 കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായി. ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജിലാണ് സംഭവമുണ്ടായത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സ്വന്തം മണ്ഡലമാണ് ഗൊരഖ്പൂര്‍.
പണം അടയ്ക്കുന്നതിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം ദ്രവീകൃത ഓക്‌സിജന്‍ ലഭിക്കാത്തതാണ് ദുരന്തത്തിന് കാരണമായതെന്ന് ജില്ലാ മജിസ്‌ട്രേട്ട് രാജീവ് റൗത്താല പറഞ്ഞു. ഓക്‌സിജന്‍ വിതരണം നിലയ്ക്കാന്‍ കാരണം വിതരണക്കാര്‍ക്ക് കൊടുക്കാനുള്ള 67 ലക്ഷം രൂപ നല്‍കാത്തതാണെന്ന് റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാട്ടുന്നു.

ഗോരഖ്പൂരിലെ ഏറ്റവും വലിയ ആശുപത്രിയാണ് ബിആര്‍ഡി മെഡിക്കല്‍ കോളേജ്. നിയോനേറ്റല്‍, എന്‍സിഫ്‌ലൈറ്റിസ് വാര്‍ഡുകളിലാണ് ഉയര്‍ന്ന മരണസംഖ്യയുള്ളത്.

© 2024 Live Kerala News. All Rights Reserved.