സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസ്: ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുന്‍ മേധാവി വന്‍സാരയെ കുറ്റവിമുക്തനാക്കി

സൊഹ്‌റാബുദ്ദീന്‍ ഷെയ്ക് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്‌ക്വാഡ് മുന്‍ മേധാവി ഡിജി വന്‍സാര, രാജസ്ഥാന്‍ കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനായ ദിനേഷ് എംഎന്‍ എന്നിവരെയാണ് കോടതി കുറ്റവിമുക്തനാക്കിയത്. നേരത്തെ ഇതേ കേസില്‍ ബിജെപി അധ്യക്ഷന്‍ അമിത് ഷായെ കോടതി വെറുതെ വിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലാണ് കോടതി നടപടി. ഇതോടെ കേസില്‍ കോടതി വിട്ടയച്ചവരുടെ എണ്ണം 15 ആയി.
പൊലീസ് ഓഫീസര്‍മാരായ ഹിമാ്ന്‍ സിങ്, ശ്യാം ചരണ്‍ എന്നിവരുടെ വിടുതല്‍ ഹര്‍ജി കഴിഞ്ഞ ദിവസം കോടതി തള്ളിയിരുന്നു. ഇവരാണ് സൊറാബുദ്ദീന് നേരെ വെടിയുതിര്‍ത്തതെന്നും, ഇരുവരും മുഖ്യപ്രതികളാണെന്നുമുളള സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. ഗുജറാത്തിന് പുറത്ത് വിചാരണ നടത്തണമെന്ന സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് മുംബൈയിലെ കോടതിയാണ് കേസ് പരിഗണിക്കുന്നത്. ആദ്യ ഘട്ടത്തില്‍ 38 പ്രതികളാണ് കേസിലുള്‍പ്പെട്ടിരുന്നത്. ഇതില്‍ പതിനഞ്ച് പേരെ കോടതി വെറുതെ വിട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.