‘ഗംഗേശാനന്ദ നിരപരാധി; കുട്ടിക്കാലം മുതല്‍ മകളെപ്പോലെയാണ് കണ്ടിരുന്നത്’; പരാതി നല്‍കിയത് പൊലീസിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് പെണ്‍കുട്ടി

ജനനേന്ദ്രിയം ഛേദിച്ച കേസില്‍ സ്വാമി ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്ന് പെണ്‍കുട്ടി ഹൈക്കോടതിയില്‍. ഗംഗേശാനന്ദയ്‌ക്കെതിരെ പരാതിയും മജിസ്‌ട്രേറ്റുമുമ്പാകെ മൊഴി നല്‍കിയതും പൊലീസിന്റെ സമ്മര്‍ദ്ദം മൂലമാണെന്ന് പെണ്‍കുട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഗംഗേശാനന്ദയുടെ ജാമ്യാപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയത്.

‘സ്വാമി നിരപരാധിയാണ്. കുടുംബത്തെ സഹായിച്ചിരുന്നു. കുട്ടിക്കാലം മുതല്‍ മകളെപ്പോലെയാണ് തന്നെ കണ്ടത്. നിയമപഠനത്തിനുടേരുന്നത് പ്രോത്സാഹിപ്പിക്കുകയും ചെയ്തു. പ്രഥമവിവരമൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ വായിച്ചു കേള്‍പ്പിക്കാതെ ഒപ്പിടുനിക്കുകയായിരുന്നു.’
പരാതിക്കാരിയായ പെണ്‍കുട്ടി

പൊലീസ് നിര്‍ബന്ധിച്ചതിനാലാണ് മജിസ്‌ട്രേട്ട് മുമ്പാകെ സ്വാമിക്കെതിരെ മൊഴി നല്‍കിയതെന്ന് പെണ്‍കുട്ടി പറയുന്നു. സ്വാമിക്കെതിരെ മൊഴി നല്‍കണമെന്ന പൊലീസിന്റെ ആവശ്യം നിരസിച്ചപ്പോള്‍ ഭീഷണിപ്പെടുത്തി. മജിസ്‌ട്രേറ്റിനുമുന്നില്‍ മൊഴിനല്‍കുമ്പോള്‍ ആദ്യമൊഴിക്ക് വിരുദ്ധമായി പറയുന്നത് പൊലീസ് വിലക്കി. എതിര്‍ത്തപ്പോള്‍ ഭീഷണിപ്പെടുത്തി അനധികൃതമായി കസ്റ്റഡിയിലെടുത്ത അമ്മയെ താന്‍ മൊഴി നല്‍കിയ ശേഷമാണ് വിട്ടയച്ചത്. നിര്‍ഭയകേന്ദ്രത്തില്‍ താമസിച്ചപ്പോള്‍ മാതാപിതാക്കളെയോ സഹോദരനെയോ കാണാന്‍ അനുവദിച്ചില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

ശാസ്‌ക്രിയകഴിഞ്ഞ് ആരോഗ്യാവസ്ഥ മോശമാണെന്നും ജാമ്യം നല്‍കണമെന്നുമാണ് സ്വാമിയുടെ ആവശ്യം. കഴിഞ്ഞ മേയ് 19 നാണ് പെണ്‍കുട്ടിയുടെ ആക്രമണത്തെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ സ്വാമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരം പേട്ട പൊലീസാണ് പെണ്‍കുട്ടിയുടെ ആദ്യമൊഴിപ്രകാരം സ്വാമിയുടെപേരില്‍ കേസെടുത്തത്. സ്വാമിയുടെ പീഡനം സഹിക്കാനാവാതെ പെണ്‍കുട്ടി ആക്രമിച്ചുവെന്നാണ് കേസ്. കുടുംബത്തിന്റെ അഭ്യുദയകാംക്ഷി ചമഞ്ഞ് സ്വാമി എട്ടുകൊല്ലമായി പെണ്‍കുട്ടിയെ പീഡിപ്പിചെയ്യ് കേസില്‍ പറയുന്നു.

© 2024 Live Kerala News. All Rights Reserved.