നടി കാവ്യാമാധവനെ പൊലീസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഭാര്യ കൂടിയായ കാവ്യാമാധവനെ അന്വേഷണ സംഘം ഇന്നലെ ആറുമണിക്കൂറോളം ചോദ്യം ചെയ്തിരുന്നു. ആലുവയിലുളള ദിലീപിന്റെ തറവാട്ടുവീട്ടില്‍ വെച്ചാണ് എഡിജിപി ബി സന്ധ്യയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ അരങ്ങേറിയത്.
കാക്കനാട്ടെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പള്‍സര്‍ സുനി വന്നോ എന്നത് തനിക്കറിയില്ലെന്നും നടിക്കെതിരായ ക്വട്ടേഷനെക്കുറിച്ചും തനിക്കറിയില്ലെന്നുമാണ് കാവ്യ അന്വേഷണ സംഘത്തോട് പറഞ്ഞതെന്നാണ് അറിയുന്നത്. സുനില്‍കുമാറിനെ മുന്‍പരിചയമില്ലെന്ന് പറഞ്ഞ നടി ചോദ്യങ്ങള്‍ക്ക് പലതിനും വ്യക്തമായ മറുപടി നല്‍കിയതുമില്ല. കാവ്യയുടെ മൊഴി അന്വേഷണസംഘം വീണ്ടും പരിശോധിക്കുകയാണ്. ആവശ്യമെങ്കില്‍ കാവ്യമാധവനെ വീണ്ടും വിളിപ്പിക്കുമെന്നാണ് അന്വേഷണസംഘം അറിയിച്ചത്.