സ്വാതന്ത്യ സമര സേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു

സ്വാതന്ത്യ സമര സേനാനി കെ ഇ മാമ്മന്‍ അന്തരിച്ചു. തിരുവനന്തപുരത്തെ സ്വാകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 97 വയസായിരുന്നു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നു നാലു വർഷമായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ക്വിറ്റ് ഇന്ത്യ സമരത്തിലും, സര്‍ സിപിക്കെതിരായ സമരത്തിലും പങ്കെടുത്തിട്ടുണ്ട്. കേരളത്തിലെ മദ്യ വിരുദ്ധ സമരത്തില്‍ പങ്കാളിയായിരുന്ന അദ്ദേഹം മദ്യത്തിനും അക്രമ രാഷ്ട്രീയത്തിനുമെതിരെ ഒറ്റയാള്‍ പോരാട്ടം നടത്തിയിരുന്നു. ഗാന്ധിയന്‍ മൂല്യങ്ങള്‍ക്കായി എന്നും നിലകൊണ്ട് നേതാവായിരുന്നു.
കണ്ടത്തില്‍ കെസി ഈപ്പന്റെയും കുഞ്ഞാണ്ടയുടെയും ഏഴുമക്കളില്‍ ആറാമനായാണ്് 1921 ജൂലൈ 31ന് കണ്ടത്തില്‍ ഈപ്പന്‍ മാമ്മന്‍ എന്ന കെ ഇ മാമ്മന്‍ ജനിച്ചത്. വിദ്യാര്‍ത്ഥിയായിരിക്കുന്ന കാലത്ത് തന്നെ സ്വതന്ത്ര്യ സമര പോരാട്ടങ്ങളുടെ ഭാഗമായി. കോട്ടയം തിരുനക്കരയില്‍ നടന്ന യോഗത്തില്‍ സ്വാതന്ത്യ സമരത്തിലേക്ക് വിദ്യാര്‍ത്ഥികളെ ആഹ്വാനം ചെയ്തതിന്റെ പേരില്‍ ലോക്കപ്പിലായി. അവിവാഹിതനായ കെ.ഇ മാമ്മൻ സഹോദരൻ കെ.ഇ ഉമ്മന്‍റെ മകനോടൊപ്പമായിരുന്നു താമസം

© 2023 Live Kerala News. All Rights Reserved.