വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് യുഡിഎഫും; കോണ്‍ഗ്രസ് നിലപാടിന് പിന്തുണ

വീട്ടമ്മയെ ബലാത്സംഗം ചെയ്ത കേസില്‍ അറസ്റ്റിലായ കോവളം എംഎല്‍എ വിന്‍സെന്റിന് യുഡിഎഫ് പിന്തുണ. വിഷയത്തില്‍ കോണ്‍ഗ്രസ് സ്വീകരിച്ച നടപടികള്‍ യുഡിഎഫ് യോഗം ശരിവെച്ചു. വിന്‍സെന്റ് എംഎല്‍എ സ്ഥാനം രാജിവെയ്‌ക്കേണ്ടെന്ന കോണ്‍ഗ്രസ് നിലപാട് യുഡിഎഫ് അംഗീകരിച്ചു.
കഴിഞ്ഞ ദിവസം വിന്‍സെന്റിനെ തെരഞ്ഞെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടിസ്ഥാനങ്ങളില്‍ നിന്നും നീക്കിയിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെങ്കിലും ഒരു സ്ത്രീ പരാതിയുന്നയിച്ച സ്ഥിതിക്ക് കുറ്റവിമുക്തനാകുന്നത് വരെ മാറ്റി നിര്‍ത്തുകായാണെന്നാണ് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍ വ്യക്തമാക്കിയത്. പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

© 2023 Live Kerala News. All Rights Reserved.