എയിഡ്‌സ് ബോധവല്‍ക്കരണ ചിത്രവുമായി പ്രിയദര്‍ശന്‍.. ചിത്രീകരണം ഓഗസ്റ്റ് 10 ന് ആരംഭിക്കും.

എയിഡ്‌സ് ബോധവല്‍ക്കരണം ലക്ഷ്യമിട്ട് പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം ഓഗസ്റ്റ് 10 ന് ഷൂട്ടിംഗ് ആരംഭിക്കും. എയ്ഡ്‌സ് ബോധവല്‍ക്കരണത്തെ രസകരമായ രീതിയില്‍ അവതരിപ്പിക്കാനാണ് പ്രിയദര്‍ശന്‍ ശ്രമിക്കുന്നത്. ചെന്നൈയാണ് പ്രധാന ലൊക്കേഷന്‍. അദ്ദേഹത്തിന്റ അനുഭവത്തിലുടെയാണ് ഇങ്ങനെ ഒരു ചിത്രം ഒരുക്കുന്നത്. ഇത് ഒരു ഡോക്യുമെന്ററി ചിത്രമല്ല. ഒരു ദിവസം രാവിലെ 9 മുതല്‍ 5 മണി രക്ത പരിശോധന ലാബില്‍ നടക്കുന്ന സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് കഥ പുരോഗമിക്കുന്നത്.

എലിസ ടെസ്റ്റിനായി എട്ട് പേര്‍ ലാബിലെത്തുന്നു. ഇവര്‍ക്ക് പരിശോധന ഫലം ലഭിക്കുന്നതിനിടയിലുള്ള അഞ്ച് മണിക്കൂറിനെയാണ് ചിത്രത്തില്‍ സംവിധായകന്‍ അവതരിപ്പിക്കുന്നത്.

© 2024 Live Kerala News. All Rights Reserved.