‘ക്വട്ടേഷനില്ല’; 2011ലെ നടിയെ തട്ടിക്കൊണ്ടുപോകല്‍ പള്‍സര്‍ സുനിയുടെ മാത്രം പദ്ധതിയെന്ന് പൊലീസ്

കൊച്ചി: 2011ല്‍ നടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ച കേസില്‍ ക്വട്ടേഷനില്ലെന്ന് പൊലീസ്. നടിയെ ആക്രമിക്കാനുള്ള പദ്ധതി പള്‍സര്‍ സുനി തനിയെ തയ്യാറാക്കിയതാണെന്ന് പൊലീസ് കണ്ടെത്തി.
സുനിയും സുഹൃത്തുക്കളും ചേര്‍ന്നാണ് കൃത്യം നടത്താന്‍ ശ്രമിച്ചത്. മുന്‍കാലനടിയെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടുകയായിരുന്നു സുനിയുടെ ലക്ഷ്യം. പൊന്നുരുന്നിയിലുള്ള വാടക വീട്ടില്‍ വെച്ചാണ് ഗൂഢാലോചന നടന്നതെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

© 2023 Live Kerala News. All Rights Reserved.