തകിടം മറിയുമ്പോഴും ദിലീപിനെ പൂര്‍ണമായി തള്ളാതെ ഗണേഷ്; ’അമ്മയുടെ നിലപാട് സത്യസന്ധം, കോടതിയാണ് കുറ്റക്കാരനാണോ എന്ന് പറയേണ്ടത്’

നടിയെ ആക്രമിച്ച കേസില്‍ മലക്കം മറിഞ്ഞ് നടനും എംഎല്‍എയുമായ ഗണേഷ് കുമാര്‍. ദിലീപില്‍ നിന്ന് ഒരിക്കലും പ്രതീക്ഷിക്കാത്തത് സംഭവിച്ചു. കേരള പൊലീസിന് അഭിന്ദനമെന്നും അമ്മ സംഘടന ഉടന്‍ യോഗം ചേര്‍ന്ന് നടപടികള്‍ സ്വീകരിക്കുമെന്നും ഗണേഷ് പറഞ്ഞു. അമ്മ എന്നും സത്യസന്ധമായ നിലപാടേ സ്വീകരിച്ചിട്ടുള്ളൂ, നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്നും ഗണേഷ് പറഞ്ഞു.
കുറ്റവാളിയെന്ന് തെളിയാതെ ഒരാളെ കുറ്റവാളിയാക്കരുത് പൊലീസ് കുറ്റവാളിയെന്ന് പറയുന്നു കോടതിയാണ് ഒരാള്‍ കുറ്റവാളിയെന്ന് പറയേണ്ടത് കോടതിയാണെന്നും ഗണേഷ് പറഞ്ഞു.
അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെതിരായ ചോദ്യങ്ങള്‍ക്കെതിരെ ഗണേഷ് പൊട്ടിത്തെറിച്ചത് വിവാദമായിരുന്നു. തലകുത്തി മറിഞ്ഞാലും അമ്മ ദിലീപിനൊപ്പമെന്നായിരുന്ന ഗണേഷ് കുമാര്‍ പറഞ്ഞത്. അമ്മ ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെതിരായ ചോദ്യങ്ങള്‍ക്കെതിരെ ഗണേഷ് പൊട്ടിത്തെറിച്ചത് വിവാദമായിരുന്നു. തലകുത്തി മറിഞ്ഞാലും അമ്മ ദിലീപിനൊപ്പമെന്നായിരുന്ന ഗണേഷ് കുമാര്‍ പറഞ്ഞത്. പിന്നീട് യോഗശേഷം അമ്മക്കെതിരെ ഗണേഷ് എഴുതിയ കത്ത് പുറത്ത് വന്നിരുന്നു. അമ്മ നടീനടന്‍മാര്‍ക്ക് നാണക്കേടാണെന്നും കപടമാതൃത്വം പിരിച്ചുവിട്ട് താരങ്ങള്‍ സ്വന്തം കാര്യങ്ങള്‍ നോക്കണമെന്നും ഗണേഷ്‌കുമാര്‍ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

© 2024 Live Kerala News. All Rights Reserved.