നടി ആക്രമിക്കപ്പെട്ട കേസ്: നടന്‍ ദിലീപ് അറസ്റ്റില്‍; കസ്റ്റഡിയില്‍ എടുത്തത് ഇന്നുരാവിലെ; അറസ്റ്റ് ഗൂഢാലോചനയുമായി ബന്ധപ്പെട്ട്

കൊച്ചിയില്‍ യുവ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപ് അറസ്റ്റില്‍. ഇന്നുരാവിലെ ദിലീപിനെ രണ്ടാമത് ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടി ആക്രമിക്കപ്പെട്ടതായി ബന്ധപ്പെട്ട ഗൂഢാലോചനയിലാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.
നേരത്തെ ഇതുമായി ബന്ധപ്പെട്ട് ദിലീപിനെയും നാദിര്‍ഷായെയും പൊലീസ് ചോദ്യം ചെയ്തിരുന്നു. വീണ്ടും ഇവരെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് കസ്റ്റഡിയില്‍ എടുത്തതും രഹസ്യ കേന്ദ്രത്തില്‍ ചോദ്യം ചെയ്തതും വൈകിട്ടോടെ അറസ്റ്റ് രേഖപ്പെടുത്തുന്നതും. മുഖ്യമന്ത്രിയുടെ ഓഫീസ് ദിലീപിനെ അറസ്റ്റ് ചെയ്ത കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.