സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: കഴിഞ്ഞ വര്‍ഷത്തെ ഫീസ് മതിയെന്ന് എംഇഎസ്; ഇന്ന് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തും

സ്വാശ്രയ എംബിബിഎസ് പ്രവേശനത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസില്‍ പ്രവേശനം നടത്താമെന്ന് എംഇഎസ്. എംഇഎസ് മാനേജ്‌മെന്റ് പ്രതിനിധി ഫസല്‍ ഗഫൂര്‍ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചറുമായി ഇന്ന് ചര്‍ച്ച നടത്തും.
20 ശതമാനം സീറ്റില്‍ 25000 രൂപയും, 30 ശതമാനം സീറ്റില്‍ രണ്ടര ലക്ഷവും ബാക്കിയുളള 50 ശതമാനത്തിന് പതിനൊന്നര ലക്ഷവും പന്ത്രണ്ട് ലക്ഷവുമാണ് കഴിഞ്ഞ വര്‍ഷത്തെ ഫീസ് നിരക്ക്. ഈ നിരക്കില്‍ പ്രവേശനം നടത്താമെന്നാണഅ എംഇഎസ് അറിയിച്ചിരിക്കുന്നത്. എത്രയും പെട്ടന്ന് സര്‍ക്കാരുമായി കരാര്‍ ഒപ്പിടാനാകുമെന്നാണ് എംഇഎസ്‌ന്റെ പ്രതീക്ഷ.
എംബിബിഎസ് പ്രവേശനത്തിന് അമ്പത് ശതമാനം സീറ്റില്‍ കഴിഞ്ഞ വര്‍ഷത്തെ ഫീസാകമെന്ന് ക്രിസ്ത്യന്‍ ഇതര മാനേജ്‌മെന്റുകള്‍ നേരത്തെ അറിയിച്ചിരുന്നു. പകുതി സീറ്റില്‍ കൂടുതല്‍ ഫീസ് വാങ്ങാന്‍ അനുവദിക്കണമെന്നായിരുന്നു ഇവരുടെ ആവശ്യം.
സര്‍ക്കാര്‍ നിര്‍ദേശിച്ച 85 ശതമാനം സീറ്റിലും അഞ്ചര ലക്ഷം രൂപയെന്ന് ഫീസ് ഘടന അംഗീകരിക്കാനാകില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു.ഇത് സംബന്ധിച്ച് ഇന്നത്തെ ചര്‍ച്ചയില്‍ നിന്നും മാനേജ്‌മെന്റ് പ്രതിനിധികള്‍ പിന്മറിയിരുന്നു. ഹൈക്കോടതി വിധി വന്നതിനു ശേഷം ചര്‍ച്ചയാകാം എന്നാണ് ഇവരുടെ നിലപാട്.

© 2024 Live Kerala News. All Rights Reserved.