കോഴി വില ചര്‍ച്ച പരാജയം; നാളെ മുതല്‍ കടകള്‍ അടച്ച് സമരമെന്ന് വ്യാപാരികള്‍; സര്‍ക്കാരിനോടുള്ള വെല്ലുവിളി എന്ന് ധനമന്ത്രി

സംസ്ഥാനത്തെ കോഴിയിറച്ചി വില ഏകീകരണത്തിനായി ധനമന്ത്രി തോമസ് ഐസക്ക് വിളിച്ച് ചേര്‍ത്ത പൗള്‍ട്രി ഫെഡറേഷനുമായുള്ള ചര്‍ച്ച പരാജയം. നാളെ മുതല്‍ സംസ്ഥാനത്തെ കോഴി കടകള്‍ അടച്ചിടുമെന്ന് വ്യാപാരികള്‍ അറിയിച്ചു. 87 രൂപയ്ക്ക് കോഴിയിറച്ചി വില്‍ക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിക്കാനാവില്ലെന്നും കിലോയ്ക്ക് 100 രൂപയ്ക്ക് എങ്കിലും വില്‍ക്കാന്‍ സാധിക്കണമെന്നും വ്യാപാരികള്‍ ചര്‍ച്ചയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സമവായത്തിലെത്താന്‍ സാധിക്കാത്തതിനാല്‍ നാളെ മുതല്‍ കടയടച്ച് പ്രതിഷേധിക്കാനാണ് വ്യാപാരികളുടെ തീരുമാനം.

© 2023 Live Kerala News. All Rights Reserved.