ആക്രമിക്കപ്പെട്ട നടിക്കെതിരായ പരാമര്‍ശം: ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു; ഡിജിപിയോട് വിശദീകരണം തേടും

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസ് ദേശീയ വനിതാ കമ്മീഷന്‍ ഇടപെടുന്നു. ആക്രമിക്കപ്പെട്ട നടിക്കെതിരെ ദിലീപ്, സജി നന്ത്യാട്ട്, സലീംകുമാര്‍ എന്നിവര്‍ നടത്തിയ പരാമര്‍ശത്തിന്‍ മേലാണ് നടപടി. സംഭവത്തില്‍ ഡിജിപിയോട് വിശദീകരണം ചോദിക്കുമെന്ന് ദേശീയ വനിതാകമ്മീഷന്‍ അറിയിച്ചു. നടിയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ കേസെടുക്കണമെന്നും വനിതാ കമ്മീഷന്‍ അറിയിച്ചു. ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍ നല്‍കിയ പരാതിയിന്‍മേലാണ് നടപടി.
നടി നേരിട്ടത് കേവലം രണ്ടര മണിക്കൂര്‍ മാത്രം നേരത്തെ പീഡനം, ദിലീപ് നേരിട്ടത് നീണ്ട 4 മാസത്തെ പീഡനമെന്ന് നിര്‍മ്മാതാവും ഫിലിം ചേമ്പര്‍ പ്രതിനിധിയുമായ സജി നന്ത്യാട്ട് ഇന്നലെ ഏഷ്യാനെറ്റ് ന്യൂസ് ചര്‍ച്ചയ്ക്കിടെയാണ് പറഞ്ഞത്. ഈ പ്രസ്താവനയ്ക്കെതിരെ വന്‍ പ്രതിഷേധമുയര്‍ന്നിരുന്നു. താന്‍ ആരുമായിട്ട് കൂട്ടുകൂടണമെന്നത് അവരവര്‍ തീരുമാനിക്കേണ്ടേ, താന്‍ ഒരിക്കലും ഈ വക ആള്‍ക്കാരുമായി കൂട്ടുകൂടാന്‍ ഉദ്ദേശിക്കുന്നില്ല.അതിന് തയ്യാറുമല്ല. അതില്‍ വളരെ ശ്രദ്ധിക്കുകയും ചെയ്യുന്നയാളാണ്. അപകടം ഉണ്ടായതില്‍ നല്ല വിഷമമുണ്ടെന്നുമായിരുന്നു ദിലീപ് പറഞ്ഞത്. നടിയെ നുണപരിശോധനക്ക് വിധേയയാക്കണമെന്നായിരുന്നു സലീം കുമാറിന്റെ പ്രസ്താവന.

© 2024 Live Kerala News. All Rights Reserved.