പാറ്റൂര്‍ കേസ്: പ്രതി പട്ടികയിലുളള 12 പേരും യഥാര്‍ത്ഥ പ്രതികളാണോയെന്ന് വിജിലന്‍സിനോട് ഹൈക്കോടതി; വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ നിര്‍ദേശം

പാറ്റൂര്‍ കേസില്‍ വിജിലന്‍സിന് വീണ്ടും ഹൈക്കോടതിയുടെ വിമര്‍ശനം. കേസില്‍ ചില കളളക്കളികള്‍ നടന്നിട്ടുണ്ടെന്ന് ഹൈക്കോടതി പറഞ്ഞു. വിജിലന്‍സ് പ്രതി ചേര്‍ത്ത് പന്ത്രണ്ട് പേരും യഥാര്‍ത്ഥ പ്രതികളാണോയെന്നും ഹൈക്കോടതി ചോദിച്ചു. കേസിലെ നിലവിലെ സ്ഥിതി അറിയിച്ച് സത്യവാങ്മൂലം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. മുന്‍ ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണ്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി നിര്‍ദേശം. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് ഭരത് ഭൂഷണ്‍ ഹര്‍ജി നല്‍കിയത്.

© 2024 Live Kerala News. All Rights Reserved.