വ്യാജനെ തടയാന്‍… സിനിമകള്‍ ഇനി ഓണ്‍ലൈനിലും റിലീസാകും…

സിനിമകളുടെ വ്യാജപതിപ്പ് ഇറങ്ങുന്നത് തടയാന്‍ ഓണ്‍ലൈന്‍ റിലീസിന് ഒരുങ്ങുകയാണ് മലയാളത്തിലെ സിനിമാ നിര്‍മ്മാതാക്കള്‍.16 നിര്‍മ്മാതാക്കള്‍ ഇതിനായി സ്റ്റാര്‍ട്ട് അപ് സംരംഭകരുമായി കരാറില്‍ ഒപ്പിട്ടു.ആദ്യഘട്ടത്തില്‍ അടുത്തിടെ ഇറങ്ങിയ 5 സിനിമകള്‍ ഓണ്‍ലൈനില്‍ ലഭ്യമായി തുടങ്ങ

പ്രേമം സിനിമയുടെ വ്യാജപതിപ്പ് ഇറങ്ങിയതുമായി ബന്ധപ്പെട്ട വിവാദം കെട്ടടങ്ങും മുമ്പേയാണ് ലാല്‍ ജോസ് ഉള്‍പ്പെടെയുളള പ്രമുഖര്‍ ഓണ്‍ലൈനില്‍ സ്വന്തം സിനിമകള്‍ റിലീസ് ചെയ്യാന്‍ നടപടി തുടങ്ങിയത്.നീന,കന്യക ടാക്കീസ്,ഞാന്‍ സ്റ്റീവ് ലോപ്പസ്,കംപാര്‍ട്ട്‌മെനറ് എന്നീ സിനിമകളാണ് ഓണ്‍ലൈനില്‍ ലഭ്യാമാകുന്നത്..

വിദേശത്തുളള മലയാളികളെയാണ് പ്രധാനമായും ലക്ഷ്യമിടുന്നത് .സിനിമ റിലീസ് ചെയ്യാത്ത രാജ്യങ്ങളിലുളളവര്‍ക്ക് ഇഷ്ടസിനിമകള്‍ ബുദ്ധിമുട്ടില്ലാതെ കാണാന്‍ ഇതിലൂടെ കഴിയും. സിനിമകളുടെ വ്യാജപതിപ്പ് തടയാന്‍ ഓണ്‍ലൈന്‍ റിലീസിംഗ് ഒരു പരിധിയോളം സഹായിക്കും എന്നാണ് ഈ രംഗത്തുളളവരുടെ പ്രതീക്ഷ.

© 2024 Live Kerala News. All Rights Reserved.