നടി ആക്രമിക്കപ്പെട്ട കേസ്; പൊലീസിന് ലഭിച്ച വീഡിയോയില്‍ സ്ത്രീ കരയുന്ന അവ്യക്ത ദൃശ്യം

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന് ലഭിച്ച വീഡിയോ ദൃശ്യങ്ങളില്‍ ഒരു സത്രീയുടെ കരച്ചില്‍ ഉണ്ടെന്ന് സൂചന. വെളിച്ചക്കുറവ് മൂലം ദൃശ്യങ്ങള്‍ക്ക് വ്യക്തതയില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിലെ ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്.
സുനി തന്നെ ഉപദ്രവിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന് നടി നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. നടി പരാതിയില്‍ പറയുന്ന ദൃശ്യങ്ങളാണോ ലഭിച്ചതെന്ന് പൊലീസ് പരിശോധിക്കുകയാണ്. നടി പറഞ്ഞ പ്രകാരമുള്ള ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളതെന്ന് പൊലീസിന് ആധികാരികമായി തെളിയിക്കാന്‍ കഴിഞ്ഞാല്‍ കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായേക്കും.
നടിയെ ആക്രമിച്ച് പകര്‍ത്തിയ വീഡിയോ അടങ്ങിയ മെമ്മറി കാര്‍ഡ് പുഴയിലെറിഞ്ഞെന്നാണ് സുനി ആദ്യം പറഞ്ഞത്. പിന്നീട് അഭിഭാഷകനെ ഏല്‍പിച്ചെന്നും പൊലീസിന് മൊഴി നല്‍കി. കാവ്യാ മാധവന്റെ കാക്കനാടുള്ള വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ഏല്‍പിച്ചെന്നാണ് സുനി അവസാനം പറഞ്ഞത്. സുനി പറഞ്ഞ ഇടങ്ങളിലൊക്കെ പൊലീസ് തിരച്ചില്‍ നടത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.