നഴ്സുമാരുടെ ശമ്പള വര്‍ധന: സമരം ശക്തമാക്കുമെന്ന് യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍; 11 ന് പണിമുടക്കും

ശമ്പള വര്‍ധന ആവശ്യപ്പെട്ടുകൊണ്ടുള്ള നഴ്‌സുമാരുടെ അനിശ്ചിതകാല സമരം കൂടുതല്‍ ശക്തമായി മുന്നോട്ടുപോകുമെന്ന് യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍. ജൂണ്‍ 11 ന് പണിമുടക്കുമെന്ന് അസോസിയേഷന്‍ അറിയിച്ചു. അന്ന് സെക്രട്ടറിയേറ്റ് മാര്‍ച്ച് നടത്തും. സ്വകാര്യ ആശുപത്രികളിലെ മൂന്നിലൊന്ന് ജീവനക്കാര്‍ മാത്രമേ അന്ന് ജോലിക്കെത്തുകയുള്ളൂവെന്നും 20 ന് ശേഷം തീരുമാനമായില്ലെങ്കില്‍ ആശുപത്രികള്‍ സ്തംഭിപ്പിച്ച് സമരം നടത്തുമെന്നും യുണൈറ്റഡ് നഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി.
അടിസ്ഥാന ശമ്പളം ഇരുപതിനായിരം രൂപയാക്കണമെന്നും വേതനം 50 ശതമാനം വര്‍ധിപ്പിക്കണമെന്നുമാണ് സഴ്‌സുമാരുടെ ആവശ്യം. അടിസ്ഥാന ശബളം 50 ശതമാനം കൂട്ടാനാവില്ലെന്ന നിലപാടിലാണ് സ്വകാര്യ ആശുപത്രി മാനേജ്‌മെന്റുകള്‍.

© 2023 Live Kerala News. All Rights Reserved.