‘അമ്മ’യുടേത് സ്ത്രീവിരുദ്ധ നിലപാടെന്ന് വിഎസ്; ‘പൊലീസ് കേസ് കൈകാര്യം ചെയ്തത് ശരിയായ രീതിയില്‍ അല്ല ’

തിരുവനന്തപുരം: താരസംഘടനയായ അമ്മയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന സിപിഐ(എം) നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍. നടി ആക്രമിക്കപ്പെട്ട വിഷയത്തില്‍ അമ്മയുടെ നിലപാട് തെറ്റാണെന്ന് വിഎസ് പറഞ്ഞു. സംഘടനയുടേത് സ്ത്രീവിരുദ്ധ നിലാപാടാണ്. പൊലീസ് കേസ് കൈകാര്യം ചെയ്തത് ശരിയായ രീതിയില്‍ അല്ലെന്നും വിഎസ് വ്യക്തമാക്കി.

© 2024 Live Kerala News. All Rights Reserved.