ദിലീപ് തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ജേഷ്ഠ്യന്റെ സ്ഥാനത്ത് നിന്നുകൊണ്ട് തിരുത്താന്‍ ആവശ്യപ്പെടുമെന്ന് ഗണേഷ്‌കുമാര്‍

നടിക്കെതിരെ മോശമായ രീതിയില്‍ ദിലീപ് പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ ഒരു ജേഷ്ഠന്റെ സ്ഥാനത്ത് നിന്നുകൊണ്ട് തിരുത്താന്‍ ആവശ്യപ്പെടുമെന്ന് നടന്‍ ഗണേഷ്‌കുമാര്‍. ഇന്ന് നടക്കുന്ന ചര്‍ച്ചയില്‍ അമ്മയുടെ ജനറല്‍ ബേഡിയില്‍ ഉണ്ടാകും. നടിയെ ആക്രമിച്ച സംഭവത്തില്‍ അമ്മ ശക്തമായി ഇടപ്പെട്ടിട്ടുണ്ട്. ഞാനും അമ്മയിലെ മറ്റ് അംഗങ്ങളും ആ കുട്ടിയുടെ പക്ഷത്തായിരുന്നു. നടിക്കെതിരെ ആരെങ്കിലും പരാമര്‍ശം നടത്തിയിട്ടുണ്ടെങ്കില്‍ അതിനെ അമ്മ ശക്തമായി ഇടപ്പെടുമെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു.
സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ അമ്മ ഇടപെടാത്തതു കൊണ്ട് ഒന്നുമല്ല സ്ത്രീകള്‍ സംഘടനയുണ്ടാക്കിയത്. സിനിമയിലെ സ്ത്രീകളുടെ കൂട്ടായ്മയാണ് പുതിയ സംഘടന. സിനിമയില്‍ ഉള്ള സ്ത്രീകള്‍ക്ക് എല്ലാ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകളെ പോലെ പ്രശ്‌നങ്ങള്‍ ഉണ്ടായിരിക്കും. അതിന് സര്‍ക്കാര്‍ ഉത്തരവാദിത്ത്വപരമായ ഒരു കമ്മീഷനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ആ കമ്മീഷന്‍ അത് അന്വേക്ഷിക്കുകയും ചെയ്യുമെന്ന് ഗണേഷ്‌കുമാര്‍ പറഞ്ഞു.

© 2022 Live Kerala News. All Rights Reserved.