പള്‍സര്‍ സുനിക്ക് വേണ്ടി കത്തെഴുതിയത് സഹതടവുകാരനായ നിയമവിദ്യാര്‍ത്ഥിയെന്ന് പൊലീസ്; ദിലീപിന്റെ പരാതിയില്‍ മൊഴിയെടുക്കും

കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി നടന്‍ കൊച്ചിയില്‍ യുവനടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനി ദിലീപിനയച്ച കത്ത് സുനിക്ക് വേണ്ടി സഹതടവുകാരനായ നിയമവിദ്യാര്‍ഥിയാണ് എഴുത്തിയതെന്ന് പൊലീസ്. അക്ഷരതെറ്റില്ലാതെ വ്യക്തമായി വിവരങ്ങള്‍ രേഖപ്പെടുത്താന്‍ വേണ്ടിയാണ് സഹതടവുകാരനായ നിയമവിദ്യാര്‍ഥിയുടെ സഹായം സുനി തേടിയതെന്ന് പൊലീസ് പറയുന്നു. പള്‍സര്‍ സുനി ബ്ലാക്ക്‌മെയില്‍ ചെയ്തുവെന്ന ദിലീപി പരാതിയില്‍ മൊഴിയെടുക്കും.
സുനി പറഞ്ഞ പ്രകാരം കത്ത് എഴുത്തിയതും പിന്നീട് ജയിലിന് പുറത്തുള്ള വിഷ്ണുവിന് കത്ത് എത്തിച്ചു നല്‍കിയതും ഈ നിയമവിദ്യാര്‍ഥിയാണെന്ന് പൊലീസ് പറയുന്നു. മരട് കോടതിയില്‍ ഇയാളെ ഹാജരാക്കാനായി എത്തിച്ചപ്പോള്‍ ആണ് കത്ത് വിഷ്ണുവിന് നല്‍കിയത്. വിഷ്ണുവില്‍ നിന്നാണ് കത്ത് പിന്നീട് ദിലീപിന് ലഭിക്കുന്നത്.
ദിലീപിന് അയച്ചുവെന്നു പറയപ്പെടുന്ന കത്തിലെ കയ്യക്ഷരം സുനിയുടെതല്ലെന്ന് സുനിയുടെ അഭിഭാഷകന്‍ പറഞ്ഞിരുന്നു. നേരത്തെ, അങ്കമാലി കോടതിയില്‍ സുനി സ്വന്തം കൈപ്പടയിലെഴുതി നല്‍കിയ പരാതിയിലേയും കത്തിലേയും കയ്യക്ഷരവും ഭാഷയിലും പൊരുത്തക്കേട് പ്രകടമാണെന്ന് അഭിഭാഷകന്‍ വ്യക്തമാക്കി. ജയിലില്‍ നിന്ന് കടലാസ് രഹസ്യമായി കടത്തിയതിന്റെ ലക്ഷണമില്ലെന്നും അഡ്വ.കൃഷ്ണകുമാര്‍ കൂട്ടിച്ചേര്‍ത്തു.

സുനിലിന്റെ കയ്യക്ഷരം കണ്ടിട്ടുണ്ട്, അത് ഇത്ര വടിവൊത്ത അക്ഷരമല്ല. അങ്കമാലി കോടതിയില്‍ സുനി സ്വന്തം കൈപ്പടയിലെഴുതി നല്‍കിയ പരാതിയിലേയും ഇപ്പോള്‍ പ്രചരിക്കുന്ന കത്തിലേയും കയ്യക്ഷരങ്ങള്‍ വ്യത്യസ്തമാണ്. മറ്റാരോ എഴുതിയ കത്താണ് സുനിലിന്റെ പേരില്‍ പ്രചരിച്ചിരുന്നത്.
അഭിഭാഷകന്‍
വാഗ്ദാനം ചെയ്ത പണം തരണമെന്ന് ആവശ്യപ്പെടുന്ന കത്ത് ഇന്നലെയാണ് പുറത്തുവന്നത്. പിടിയിലായ ശേഷം ദിലീപ് തിരിഞ്ഞ് നോക്കിയില്ലെന്നും കൂടെയുള്ള അഞ്ചുപേരെ രക്ഷിക്കണമെന്ന് കത്തില്‍ പറയുന്നുണ്ടായിരുന്നു. ജയിലില്‍ കഴിയുന്നതിനിടെ തന്റെ സഹതടവുകാരോട് കേസിനെ സംബന്ധിച്ച പലകാര്യങ്ങളും സുനി വെളിപ്പെടുത്തിയിരുന്നുവെന്ന വിവരവും ഇതിനിടെ പുറത്തു വന്നിട്ടുണ്ട്. സിനിമയിലെ ചില പ്രമുഖര്‍ തന്നെ കൈവിടില്ലെന്നും തനിക്ക് അവരില്‍ നിന്ന് സഹായം ലഭിക്കുമെന്നും സുനി സഹതടവുകാരോട് പറഞ്ഞിരുന്നു. തമിഴ്‌നാട് നെറ്റ്‌വര്‍ക്കിലുള്ള ഡൊക്കോമോ സിം ഉപയോഗിച്ചാണ് ജയിലിനുള്ളില്‍ നിന്ന് സുനി സിനിമാരംഗത്തെ പ്രമുഖരെ ബന്ധപ്പെട്ടതെന്നും അറിയുന്നു.

© 2024 Live Kerala News. All Rights Reserved.