ഇനി ചോറുണ്ണണമെങ്കില്‍ ആന്ധ്രപ്രദേശ് കനിയണം, അരി വരവ് നിലച്ചു… അരിവില കുത്തനെ ഉയര്‍ന്നേക്കും…

 

തിരുവനന്തപുരം: ആന്ധ്രപ്രദേശില്‍ നിന്ന് സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള അരി വരവ് നിലച്ചു. ഇതേത്തുടര്‍ന്ന് അരിവിലെ കുത്തനെ ഉയര്‍ന്നേക്കും. സപ്ലൈകോ അടക്കമുള്ള ഏജന്‍സികള്‍ക്കും ഇടനിലക്കാര്‍ക്കും അരി നല്‍കേണ്ടെന്നാണ് മില്ലുടമകളുടെ തീരുമാനം. കുടിശിക നല്‍കാത്തതാണ് മില്ലുടമകളെ ഇത്തരത്തിലൊരു തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. കുടിശിക നല്‍കാതെ അരി നല്‍കില്ലെന്ന് മില്ലുടമകള്‍ അറിയിച്ചു. 69 കോടി രൂപയാണ് കണ്‍സ്യൂമര്‍ഫെഡ് മില്ലുടമകള്‍ക്ക് നല്‍കാനുള്ളത്.

ഓണം അടുത്തിരിക്കുന്ന സമയത്ത് മില്ലുടമകളെടുത്തിരിക്കുന്ന തീരുമാനം വിപണിയെ ദോഷകരമായി ബാധിക്കും. പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ഓണവിപണിയില്‍ ഇടപെടുന്നതിന് സര്‍ക്കാരിന് സാധിക്കില്ല. ഓണത്തിനോടനുബന്ധിച്ച് സര്‍ക്കാരും സപ്ലൈകോയും ചേര്‍ന്നാരംഭിക്കുന്ന ഓണച്ചന്തയ്ക്കും തിരിച്ചടിയാകും മില്ലുടമകളുടെ നിലപാട്.

© 2024 Live Kerala News. All Rights Reserved.