പുതുവൈപ്പ് സമരക്കാരെ രൂക്ഷമായി വിമര്‍ശിച്ചും, പൊലീസിനെ ന്യായീകരിച്ചും കോടിയേരി? സമരം നടത്തുന്നതെന്തിന്? വികസനം അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാകില്ലെന്നും സിപിഐഎം സെക്രട്ടറി

തിരുവനന്തപുരം: പുതുവൈപ്പ് സമരക്കാരെ സമരക്കാരെ രൂക്ഷമായി വിമര്‍ശിച്ചും, പൊലീസിനെ ന്യായികരിച്ചും സിപിഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വികസനം നടത്താന്‍ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനില്ല. സമരം ചെയ്യുന്നത് എന്തിനാണെന്നും സിപിഐ(എം) സംസ്ഥാനസെക്രട്ടറി ചോദിച്ചു.
പ്രധാനമന്ത്രി വരുന്ന ദിവസം ഒരു സംഘമാളുകള്‍ മെട്രോ ഉദ്ഘാടനവേദിയിലേക്ക് എത്താന്‍ ശ്രമിച്ചു. പ്രധാനമന്ത്രിക്ക് സുരക്ഷ കൊടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാനസര്‍ക്കാരിനുണ്ട്. അതിന്റെ ഭാഗമായാണ് പൊലീസ് നടപടിയുണ്ടായത്. പൊലീസിനെ ആക്രമിക്കരുത്, കല്ലെറിയരുത് പൊലീസിനെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം.
സമരത്തെ പിന്തുണച്ചുകൊണ്ടും പൊലീസിനെ വിമര്‍ശിച്ചും സിപിഐ രംഗത്തെത്തിയതിനേക്കുറിച്ച് ചോദിച്ചപ്പോള്‍ സിപിഐയ്ക്ക് അങ്ങനെയൊരു അഭിപ്രായം ഉണ്ടെങ്കില്‍ പ്രകടിപ്പിച്ചോട്ടെ എന്നായിരുന്നു കോടിയേരിയുടെ പ്രതികരണം. സമരക്കാര്‍ വികസനപ്രവര്‍ത്തനം തടസ്സപ്പെടുത്തുകയാണ്.ഒരു പദ്ധതിയും നടപ്പില്‍ വരുത്താന്‍ അനുവദിക്കില്ലെന്ന രീതി അംഗീകരിക്കാനാവില്ലെന്നും കോടിയേരി പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.