‘മരിച്ച’തിന്റെ സത്യാവസ്ഥ എനിക്കറിയില്ല; ചെയ്തത് ശരിയായില്ല’; വ്യാജവാര്‍ത്തകള്‍ക്കെതിരെ നടന്‍ സാജന്‍ പളളുരുത്തി

നടനും മിമിക്രി കലാകാരനുമായ സാജന്‍ പളളുരുത്തി മരിച്ചെന്ന് സോഷ്യല്‍ മീഡിയകളില്‍ വ്യാജവാര്‍ത്ത. ഇന്നുരാവിലെ മുതല്‍ അദ്ദേഹത്തിന്റെ ചിത്രം ചേര്‍ത്തുവെച്ചാണ് വാര്‍ത്ത പ്രചരിപ്പിക്കുന്നത്. നടനും മിമിക്രി കലാകാരനുമായ കലാഭവന്‍ സാജന്‍ ഇന്നു രാവിലെ മരിച്ചിരുന്നു. ഇതിനോടൊപ്പമാണ് സാജന്‍ പളളുരുത്തിയുടെ ഫോട്ടോ വെച്ചുളള വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

ഇതിനെതിരെ അദ്ദേഹം തന്നെ ഫെയ്‌സ്ബുക്ക് ലൈവിലൂടെ രംഗത്ത് എത്തി. ഫെയ്‌സ്ബുക്കില്‍ തന്റെ ചിത്രം ചേര്‍ത്ത് വെച്ചാണ് വ്യാജവാര്‍ത്ത പ്രചരിക്കുന്നത്. അതിന്റെ സത്യാവസ്ഥ അറിയില്ല. എന്തായാലും അങ്ങനെ ചെയ്തത് ശരിയായില്ല.നിങ്ങളത് വിശ്വസിക്കരുതെന്നും നിരവധി പേര്‍ വിളിച്ചുചോദിച്ചത് കൊണ്ടാണ് സിനിമയുടെ ലൊക്കേഷനില്‍ നിന്നും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു

© 2024 Live Kerala News. All Rights Reserved.