സെെന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലഷ്കര്‍ കമാന്‍ഡറടക്കം മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തി; അനന്ത് നഗറില്‍ സംഘര്‍ഷം

ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ലഷ്‌കര്‍ കമാന്‍ഡര്‍ ജുനൈദ് മറ്റുവിന്റെ ഉള്‍പ്പെടെ മൂന്ന് പേരുടെ മൃതദേഹം സൈന്യം കണ്ടെടുത്തു. ജമ്മു കശ്മീരിലെ അനന്ത് നഗറിനടുത്തുള്ള അര്‍വാണിയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. ഇവരുടെ കൈയ്യില്‍ നിന്ന് എകെ 47 തോക്കുകള്‍ ആറ് മാസികകള്‍ എന്നിവയും സൈന്യം പിടിച്ചെടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച്ച സൈന്യത്തിന്റെയും സ്‌പെഷ്യല്‍ ഫോഴ്‌സും സംയുക്തമായി സംഘടിപ്പിച്ച ആക്രമണത്തില്‍ ലഷ്‌കര്‍ കമാന്‍ഡറുള്‍പ്പെടെ മൂന്ന് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. അര്‍വാനിയിലെ ഒരു വീട്ടില്‍ അഭയാര്‍ത്ഥികളായി കഴിയുകയായിരുന്നു കൊല്ലപ്പെട്ട മൂന്ന് പേരും. ഏറ്റുമുട്ടലിനു ശേഷം പ്രദേശവാസികള്‍ സൈനിക ഉദ്യോഗസ്ഥര്‍ക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. സംഘര്‍ഷത്തില്‍ 22 കാരനായ ഒരു കശ്മീരി പൗരന്‍ കൊല്ലപ്പെട്ടിരുന്നു.

സൈനിക ഓപ്പറേഷനില്‍ ഒമ്പത് വീടുകള്‍ക്ക് തകരാറ് സംഭവിച്ചു. ലഷ്‌കര്‍ പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്ന് വെള്ളിയാഴ്ച്ച തന്നെ ജമ്മുവിലെ അച്ചാബെല്‍ പൊലീസ് സ്റ്റേഷനു നേരെ ആക്രമണം ഉണ്ടായിരുന്നു. ഇതില്‍ സ്റ്റേഷന്‍ ഹൗസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടിരുന്നു. പൊലീസ് സംഘം സഞ്ചരിച്ചിരുന്ന വാഹനത്തിനു നേര ആയുധ ധാരികള്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. കെല്ലപ്പെട്ട പൊലീസുകാരുടെ ആയുധം ഭീകരര്‍ പിടിച്ചെടുത്തുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

24 മണിക്കൂറിനിടയില്‍ ജമ്മുവില്‍ ഉണ്ടായ അക്രമ സംഭവങ്ങളില്‍ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി കടുത്ത ദുഃഖം രേഖപ്പെടുത്തി.

© 2024 Live Kerala News. All Rights Reserved.