പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ഇന്ത്യാ ടുഡെ സര്‍വ്വേയില്‍ അദ്വാനിയെയും അമിതാഭ് ബച്ചനെയും പിന്നിലാക്കി മെട്രോ മാന്‍ ഇ ശ്രീധരന്‍ ഒന്നാമത്

ന്യൂഡല്‍ഹി: ഇന്ത്യാ ടുഡെ നടത്തിയ ‘കോന്‍ ബനേഗാ രാഷ്ട്രപതി’ സര്‍വ്വേയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാവ് എല്‍കെ അദ്വാനിയെയും ബോളിവുഡ് മെഗാതാരം അമിതാഭ് ബച്ചനെയും പിന്നിലാക്കി മെട്രോമാന്‍ ഇ ശ്രീധരന്‍ മുന്നില്‍. 11,000 ആളുകള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ സര്‍വ്വേയില്‍ മൂന്നിലൊന്നു പേരും പിന്തുണച്ചത് മുന്‍ ഡല്‍ഹി മെട്രോ മേധാവിയെയാണ്.
11,802 പേരില്‍ 4,659 പേര്‍ ഇ ശ്രീധരന് വോട്ട് ചെയ്തു. വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ജനപ്രീതിയില്‍ രണ്ടാമതെത്തി. 15 ശതമാനത്തിലധികം പേര്‍ സുഷമ സ്വരാജിന് വോട്ട് ചെയ്തു.
ഇന്ത്യാ ടുഡെ സര്‍വ്വേഫലം
ഇന്ത്യാ ടുഡെ സര്‍വ്വേഫലം

13 ശതമാനം പേരുടെ പിന്തുണയുമായി എല്‍കെ അദ്വാനിയാണ് മൂന്നാമത്. ഇന്‍ഫോസിസ് സ്ഥാപക ചെയര്‍മാന്‍ എന്‍ആര്‍ നാരായണമൂര്‍ത്തിക്ക് 11 ശതമാനം വോട്ട് ലഭിച്ചു. ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതിനും അമിതാഭ് ബച്ചനും അഞ്ച് ശതമാനത്തിനടുത്ത് വോട്ട് ലഭിച്ചു.
ബിജെപി നേതാവ് മുരളി മനോഹര്‍ ജോഷി, പ്രസിഡന്റ് പ്രണബ് മുഖര്‍ജി, മുന്‍ പശ്ചിമബംഗാള്‍ ഗവര്‍ണറും ഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധി, നിയമജ്ഞന്‍ ഫലി എസ് നരിമാന്‍ എന്നിവരും പട്ടികയിലുണ്ട്.

© 2023 Live Kerala News. All Rights Reserved.