എല്‍ഡി ക്ലര്‍ക്ക് പരീക്ഷ നാളെ; പിഎസ്‌സി വെബ്‌സൈറ്റ് തകരാറില്‍; ഹാള്‍ ടിക്കറ്റ് കിട്ടാതെ ഉദ്യോഗാര്‍ത്ഥികള്‍

കൊച്ചി: നാളെ നടക്കാനിരിക്കുന്ന എല്‍ഡി ക്ലര്‍ക് പരീക്ഷയുെട ഹാള്‍ ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാനാകാതെ ഉദ്യോഗാര്‍ത്ഥികള്‍ വലയുന്നു. കേരള പിഎസ്‌സിയുടെ ഔദ്യോഗിക വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം തകരാറിലായതാണ് ഉദ്യോഗാര്‍ത്ഥികളെ ആശങ്കയിലാക്കിയിരിക്കുന്നത്. ഒരാഴ്ച്ചയായി വെബ്‌സൈറ്റ് തകരാറിലായിട്ടും അധികൃതര്‍ നടപടിയെടുത്തിട്ടില്ല.

കഴിഞ്ഞ ഒരാഴ്ച്ചയായി ഉദ്യോഗാര്‍ത്ഥികള്‍ ഹാള്‍ ടിക്കറ്റിനായുള്ള നെട്ടോട്ടത്തിലാണെന്ന് തൃപ്പൂണിത്തുറ പേട്ടയില്‍ ഇന്റര്‍നെറ്റ് കഫേ നടത്തുന്ന അനില്‍ പറയുന്നു.
സാധാരണയായി മിനുട്ടുകള്‍ക്കകം ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കാറുണ്ട്. കഴിഞ്ഞ ഒരാഴ്ച്ചയായി വെബ്‌സൈറ്റ് തകരാറിലാണ്. കിട്ടുന്ന ഹാള്‍ ടിക്കറ്റുകള്‍ക്ക് തന്നെ ഡൗണ്‍ലോഡ് ചെയ്യാന്‍ അരമണിക്കൂറിലധികം വേണ്ടിവരുന്നു. ഇവിടെ വരുന്നവരില്‍ തന്നെ പത്തോളം പേര്‍ക്ക് ഹാള്‍ടിക്കറ്റ് ഇനിയും ലഭിക്കാനുണ്ട്.
അനില്‍

© 2024 Live Kerala News. All Rights Reserved.