നാളെ യുഡിഎഫ് ഹര്‍ത്താല്‍ ഇല്ല; സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് ചെന്നിത്തല

നാളെ യുഡിഎഫ് ഹര്‍ത്താല്‍ എന്ന നിലയില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സോഷ്യല്‍ മീഡിയയില്‍ നാളെ ഹര്‍ത്താലാണെന്ന തരത്തില്‍ പ്രചരണം വ്യാപകമായതോടെയാണ് വിശദീകരണവുമായി കോണ്‍ഗ്രസ് രംഗത്തുവന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്നും ചെന്നിത്തല അറിയിച്ചു.
എല്‍ഡിഎഫിന്റെ മദ്യനയത്തില്‍ പ്രതിഷേധിച്ച് നാളെ യുഡിഎഫ് ഹര്‍ത്താല്‍ നടത്തുമെന്ന് വാട്‌സാപ് സന്ദേശങ്ങളാണ് പ്രചരിച്ചത്. മാധ്യമങ്ങളില്‍ ഹര്‍ത്താല്‍ സംബന്ധ വാര്‍ത്ത കാണാത്തതിനെ തുടര്‍ന്ന് ഫെയ്‌സ്ബുക്ക് അടക്കം സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ആളുകള്‍ സംശയവുമായെത്തി. ഇതേ തുടര്‍ന്നാണ് ഹര്‍ത്താല്‍ ഇല്ലെന്നും വ്യാജപ്രചരണമാണെന്നും പ്രതിപക്ഷ നേതാവ് വിശദീകരിച്ചത്.

© 2022 Live Kerala News. All Rights Reserved.