പോയസ് ഗാര്‍ഡന്‍ പിടിക്കാന്‍ ദീപയുടെ നാടകീയ നീക്കം; എതിര്‍പ്പുമായി ടിടിവി ദിനകരന്‍ പക്ഷം; രണ്ടര മണിക്കൂറോളം സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ചെന്നെെ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പോയസ് ഗാര്‍ഡനിലെ ഔദ്യോഗിക വസതിയില്‍ ജയലളിതയുടെ സഹോദരപുത്രി ദീപ ജയകുമാറിനെ തടഞ്ഞു. ടിവി ദിനകരന്‍ അനുയായികളാണ് ദീപയ്ക്ക് വേദനിലയത്തിലേക്കുള്ള പ്രവേശനം നിഷധിച്ചത്. തുടര്‍ന്ന് പ്രദേശത്ത് സംഘര്‍മുണ്ടായി. ഭര്‍ത്താവ് മാധവനോടൊത്ത് പൊയസ് ഗാര്‍ഡനില്‍ ഇന്ന് രാവിലെ ദീപ ജയകുമാര്‍ എത്തിയതോടെ നാടകീയ രംഗങ്ങളാണ് പൊയസ് ഗാര്‍ഡനില്‍ അരങ്ങേറിയത്.
പോയസ് ഗാര്‍ഡനിലേക്ക് തന്നെ ക്ഷണിച്ചിട്ടാണ് വന്നതെന്നും നിയമപരമായി വേദനിലയത്തിന്‍റെ അവകാശിയായ തന്നെയും സഹോദരന്‍ ദീപക്കിനെയും തടയാന്‍ എന്തവകാശമാണ് ശശികലയ്ക്കും അനുയായികള്‍ക്കുമുള്ളതെന്നും ദീപ ജയകുമാര്‍ ചോദിച്ചു. അധികാരം പിടിച്ചെടുക്കാന്‍ ജയലളിതയെ അപായപ്പെടുത്തിയത് ശശികലയും കൂട്ടരുമാണെന്നും ഇവരില്‍ നിന്നും തമിഴ്‌നാടിനെ രക്ഷിക്കാന്‍ ജനങ്ങള്‍ തന്നെ മുന്നിട്ടിറങ്ങണമെന്നും ദീപ ജയകുമാര്‍ പറഞ്ഞു.

ഒന്നരമണിക്കൂറായി പോയസ് ഗാര്‍ഡനില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥലത്ത് പൊലീസ് സുരക്ഷ ഉറപ്പാക്കിയി്ട്ടുണ്ട്. ജയലളിതയുടെ ഔദ്യേഗിക വസതിയായ പൊയസ് ഗാര്‍ഡനിലെ വേദനിലയത്തിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് തര്‍ക്കം നിലനില്‍ക്കുകയാണ്. ജയലളിത മരിച്ചതോടു കൂടി വേദനിലയത്തിന്റെ അവകാശം തങ്ങള്‍ക്കാണെന്ന് കാണിച്ച് ദീപ ജയകുമാറും സഹോദരന്‍ ദീപക്കും രംഗത്തെത്തിയിരുന്നു.

© 2024 Live Kerala News. All Rights Reserved.