ഡല്‍ഹിയില്‍ നാലു വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു

ന്യൂഡല്‍ഹി: നാല് വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്നു. കിഴക്കന്‍ ഡല്‍ഹിയിലെ പാണ്ഡവ് നഗറിലാണ് സംഭവം. ഉത്തര്‍ പ്രദേശിലെ ബസ്തിയില്‍ നിന്നള്ള ഗോലു എന്ന ഇരുപത്തിനാലുകാരനെയാണ് ജനക്കൂട്ടം മര്‍ദ്ദിച്ചത്. ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് പിന്നീട് മരിച്ചു
വ്യാഴാഴ്ച വൈകിട്ട് സഞ്ചയ് തടാകത്തിന് സമീപം വഴിയോരത്ത് നിന്ന് പലഹാരം വാങ്ങാനായി പോയ പെണ്‍കുട്ടിയെയാണ് ഗോലു പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പെണ്‍കുട്ടി ഏറെ നേരമായിട്ടും തിരിച്ചെത്താത്തതിനെ തുടര്‍ന്ന് അമ്മ തിരഞ്ഞ് ഇറങ്ങുകയായിരുന്നു. ഗോലു പെണ്‍കുട്ടിലെ തടാകത്തിന്റെ കരയിലേക്ക് കൊണ്ടുപോകുന്നത് കണ്ടുവെന്ന് പ്രദേശവാസികള്‍ വിവരം നല്‍കിയതനുസരിച്ച് എത്തിയ അമ്മയും അയല്‍ക്കാരും ഗോലു പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്.
ഇതില്‍ പ്രകോപിതരായ ജനക്കൂട്ടം ഇയാളെ ആക്രമിക്കുകയായിരുന്നു. അബോധാവസ്ഥയിലാകുന്നത് വരെ ജനക്കൂട്ടം കല്ലും വടിയും ഉപയോഗിച്ച് ഇയാളെ മര്‍ദ്ധിച്ചിരുന്നു. പൊലീസ് എത്തിയാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

യുവാവിനെ ആക്രമിച്ചവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. മോഷണ ശ്രമത്തിനിടെ യുവാവിനെ ജനക്കൂട്ടം ആക്രമിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഇയാളുടെ ബന്ധുക്കള്‍ ആരോപിച്ചു. പൊലീസ് ഇത് നിഷേധിച്ചിട്ടുണ്ട്. ഇയാള്‍ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നും പൊലീസ് പറഞ്ഞു.

© 2023 Live Kerala News. All Rights Reserved.