റോഡിനു നടുവിലെ പശുവിനെ രക്ഷിക്കാന്‍ ബൈക്ക് വെട്ടിച്ചു; അപകടത്തില്‍ യുവാവ് മരിച്ചു

പത്തനംതിട്ട: റോഡിനു നടുവില്‍ നിന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ ബൈക്ക് വെട്ടിച്ചപ്പോള്‍ മറിഞ്ഞു യുവാവ് മരിച്ചു. അഴൂര്‍ കൊടുവശേരില്‍ കുട്ടപ്പന്‍-ചെല്ലമ്മ ദമ്പതികളുടെ ഏകമകന്‍ വിഷ്ണു (26) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30നു നഗരസഭ ഓഫിസിനു മുന്‍പിലായിരുന്നു അപകടം.
കറിപൗഡര്‍ യൂണിറ്റിലെ ജോലി കഴിഞ്ഞു സുഹൃത്തിനൊപ്പം വീട്ടിലേക്കു വരുന്ന വഴിയായിരുന്നു അപകടം. ബൈക്ക് മറിഞ്ഞപ്പോള്‍ സമീപത്തു കിടന്ന കൈവണ്ടിയില്‍ തലയിടിച്ചാണു പരുക്കേറ്റത്. സ്ഥലത്തെത്തിയ പൊലീസ് അഗ്‌നിശമനസേനയെ വിവരമറിയിക്കുകയും അവര്‍ എത്തി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശിലുണ്ടായ സമാനമായ അപകടത്തില്‍ 60 കാരിയായ സ്ത്രീ മരിച്ചിരുന്നു. പശുവിനെ ഇടിക്കാതിരിക്കാന്‍ വെട്ടിച്ച പൊലീസ് ജീപ്പ് ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തില്‍ സ്ത്രീയുടെ രണ്ട് പേരക്കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

© 2024 Live Kerala News. All Rights Reserved.