അമിത് ഷാ വന്നത് കൊണ്ട് രാഷ്ട്രീയ മാറ്റമുണ്ടാവില്ലെന്ന് കെഎം മാണി; ‘ഏത് മുന്നണിയില്‍ നില്‍ക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും’

കോട്ടയം: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കേരളത്തില്‍ വന്നത് കൊണ്ട് ഒരു രാഷ്ട്രീയ മാറ്റവും ഉണ്ടാവില്ലെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ കെഎം മാണി. ഏത് മുന്നണിയില്‍ നില്‍ക്കണമെന്നത് തീരുമാനിക്കുന്നത് തങ്ങള്‍ തന്നെയാണെന്നും കെഎം മാണി വ്യക്തമാക്കി. ചര്‍ച്ചക്ക് ബിജെപി ദേശീയ അധ്യക്ഷന്‍ കേരള കോണ്‍ഗ്രസ് എമ്മിനെ ക്ഷണിച്ചില്ലെന്നും മാണി പറഞ്ഞു.
അമിത് ഷായുടെ കേരള സന്ദര്‍ശനത്തില്‍ ഭയപ്പെടാന്‍ ഒന്നുമില്ലെന്നും അദ്ദേഹത്തിന് എവിടെപ്പോകാനും ആരുമായും ചര്‍ച്ച നടത്താനും സ്വാതന്ത്ര്യമുണ്ടെന്നും മാണി പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.