കശ്മീരില്‍ സൈനിക ക്യാംപിന് നേരെ ചാവേറാക്രമണം; നാലു തീവ്രവാദികളെ വധിച്ചു; ആയുധങ്ങള്‍ പിടിച്ചെടുത്തു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ബന്ദിപ്പോര ജില്ലയിലെ സിആര്‍പിഎഫിന്റെ 45ാം ബറ്റാലിയന്‍ ക്യാംപിന് നേരെയാണ് ആക്രമണമുണ്ടായത്. ഏറ്റുമുട്ടലില്‍ നാലു തീവ്രവാദികളെ സൈന്യം വധിച്ചു. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ചാവേര്‍ ആക്രമണത്തിന് തയ്യാറായി എത്തിയ തീവ്രവാദികള്‍ സൈനിക ക്യാംപിന് നേരെ തുടര്‍ച്ചയായി വെടിവെയ്ക്കുകയായിരുന്നു. തുടര്‍ന്നാണ് സൈന്യം തിരിച്ചടിച്ചത്. കൊല്ലപ്പെട്ട ഭീകരരില്‍ നിന്നും എകെ 47 റൈഫിളുകള്‍, ഗ്രനേഡുകള്‍ എന്നിവ കണ്ടെത്തി. കൂടുതല്‍ തീവ്രവാദികള്‍ ഒളിച്ചിരിപ്പുണ്ടോ എന്നറിയാനായി സൈന്യം തിരച്ചില്‍ നടത്തുകയാണ്‌.

© 2024 Live Kerala News. All Rights Reserved.